07:19am 03 July 2024
NEWS
ഇന്ത്യൻ സൈന്യത്തിനായി വാഹനങ്ങൾ നിർമ്മിക്കാൻ 800 കോടി രൂപയുടെ കരാർ അശോക് ലെയ്ലാൻഡിന്
22/07/2023  04:55 PM IST
nila
 ഇന്ത്യൻ സൈന്യത്തിനായി വാഹനങ്ങൾ നിർമ്മിക്കാൻ 800 കോടി രൂപയുടെ കരാർ അശോക് ലെയ്ലാൻഡിന്
HIGHLIGHTS

12 മാസത്തിനുള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് അറിയിച്ചു. 

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായി വാഹനങ്ങൾ നിർമ്മിക്കാൻ 800 കോടി രൂപയുടെ കരാർ അശോക് ലെയ്ലാൻഡിന്. ഇന്ത്യൻ ആർമിക്കായി ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമ്മിച്ചു നൽകുന്ന കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. തോക്കുകൾ ഘടിപ്പിക്കാൻ സൗകര്യമുള്ള ഫീൽഡ് ആർട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗൺ ടോവിങ് വെഹിക്കിൾസ്്(GTV6x6) വാഹനങ്ങൾ അടക്കം നിർമ്മിക്കാനുള്ളതാണ് പുതിയ കരാർ.

12 മാസത്തിനുള്ളിൽ വാഹനങ്ങൾ നിർമ്മിച്ച് നൽകുമെന്ന് അശോക് ലെയ്‌ലാൻഡ് അറിയിച്ചു. ഈ കരാർ പ്രതിരോധ വാഹനങ്ങളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാൻഡ് എംഡിയും സിഇഒയുമായ ഷെനു അഗർവാൾ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL