09:39am 01 July 2024
NEWS
ഇലക്ട്രിക് ഭാവിക്കായി സ്വിച്ച് മൊബിലിറ്റിയിൽ കോടികൾ നിക്ഷേപിച്ച് അശോക് ലെയ്‌ലാൻഡ്
14/11/2023  11:46 AM IST
web desk
ഇലക്ട്രിക് ഭാവിക്കായി സ്വിച്ച് മൊബിലിറ്റിയിൽ കോടികൾ നിക്ഷേപിച്ച് അശോക് ലെയ്‌ലാൻഡ്
HIGHLIGHTS

അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയാണ് സ്വിച്ച് മൊബിലിറ്റി

ഇലക്ട്രിക് വാഹനങ്ങളുടെയും ബസുകളുടെയും വരവോടെ ഒരു വലിയ മറ്റത്തിനാണ് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ആദ്യമായി ബാംഗ്ലൂരിലാണ് 2014ൽ ഇലക്ട്രിക് ബസ് ആരംഭിച്ചത്. ഒരു വലിയ രീതിയിലുള്ള ആധിപത്യമാണ് പൊതുഗതാഗത മേഖലയിലും അവ നേടിയെടുത്തത്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ പുതിയ ലക്ഷ്യവുമായി ഇന്ത്യൻ വാണിജ്യ വാഹന കമ്പനി.

കോടികളുടെ നിക്ഷേപം നടത്താമായി അശോക് ലെയ്‌ലാൻഡ് തീരുമാനിച്ചിരിക്കുകയാണ്. സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയാണ് സ്വിച്ച് മൊബിലിറ്റി. നിയമപ്രകാരമുള്ള അനുമതികൾക്ക് വിധേയമായി വിതരണം ചെയ്യുന്നത്, വരുന്ന മാസങ്ങളിൽ ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി നടക്കും.
ലെയ്‌ലാൻഡ് കോടികളുടെ നിക്ഷേപം നടത്തുന്നത് ഇന്ത്യയിലെയും യുകെയിലെയും വാഹന നിർമ്മാണം, റിസർച്ച് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്. 

ഇതിനോടൊപ്പം യൂറോപ്യൻ വിപണിയിൽ 2024-ൽ സ്വിച്ച് ഇ1 (Switch E1) എന്ന 12 മീറ്റർ ബസ് പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഒരേസമയം 65 ഓളം പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസാണ് സ്വിച്ച് ഇ1. ഒറ്റത്തതവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെയാണ് സഞ്ചരിക്കാൻ കഴിയുക. ഈ ബസിൽ 231 kwh കപ്പാസിറ്റിയുള്ള ട്രൂ സ്ട്രിംഗ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻഎംസി ബാറ്ററി പാക്കും, ഡ്യുവൽ ഗൺ ചാർജിംഗ് സംവിധാനവും ഉണ്ട്.


അശോക് ലെയ്‌ലാൻഡിന്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഷെനു അഗർവാൾ, ഇലക്ട്രോണിക്സ് വാഹന വിപണിയുടെ ദ്രുതഗതിയിലുള്ള വളർച്ച ഉയർത്തിക്കാട്ടുകയും ചെയ്തു. 
 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE