10:02am 08 July 2024
NEWS
ഡോ. വർഗീസ് പുന്നൂസിന് ഏഷ്യ-പസഫിക് അവാർഡ്
19/12/2023  01:43 PM IST
ഡോ. വർഗീസ് പുന്നൂസിന് ഏഷ്യ-പസഫിക് അവാർഡ്
HIGHLIGHTS

നാളെ ഡിസംബർ 20 രാവിലെ 9.30 ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചേരുന്ന  സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അവാർഡ് സമ്മാനിക്കും

സാമൂഹിക മാനസികാരോഗ്യ രംഗത്ത് സമഗ്രസംഭാവനയ്ക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ  ഹെൽത്ത് (WFMH) ഏർപ്പെടുത്തിയ ഏഷ്യ-പസഫിക്  അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം തലവൻ ഡോ. വർഗീസ് പി പുന്നൂസിന് ലഭിച്ചു . ഏഷ്യ-പസഫിക് രാജ്യങ്ങളിലെ അമ്പതിൽപരം എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് എന്ന് ഡബ്ലിയു എഫ് എം എച്ച് ഏഷ്യാ -പസിഫിക് ചെയർമാൻ ഡോ. റോയ് കള്ളിവയലിൽ അറിയിക്കുന്നു. നാളെ ഡിസംബർ 20 രാവിലെ 9.30 ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചേരുന്ന  സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അവാർഡ് സമ്മാനിക്കും . മുൻ ഡിജിപി ജേക്കബ് പുന്നൂസ് വിശിഷ്ടാതിഥിയായിക്കും .

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA