07:57am 29 June 2024
NEWS
ഛിന്ന​ഗ്രഹം ഇന്ന് ഭൂമിയോട് ഏറ്റവും അടുത്ത്; 2038 ജൂലൈ 12 ന് ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്

23/06/2024  08:00 PM IST
nila
ഛിന്ന​ഗ്രഹം ഇന്ന് ഭൂമിയോട് ഏറ്റവും അടുത്ത്; 2038 ജൂലൈ 12 ന് ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്

വാഷിങ്ടൻ:  2024 കെഎൻ1 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്ന് നാസ.  മണിക്കൂറിൽ 16,500 കിലോമീറ്റർ വേ​ഗത്തിലാണ് ഒരു യാത്രാവിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. അമോർ ഗ്രൂപ്പിൽപെടുന്ന ഈ ഛിന്ന​ഗ്രഹത്തിന്റെ വ്യാസം 88 അടിയാണ്.  

ഇന്ന് രാത്രി 11 39 ന് ഭൂമിയിൽ നിന്നും  56 ലക്ഷം കിലോമീറ്റർ അകലത്തിലെത്തുന്ന ഈ ഛിന്ന​ഗ്ര​ഹം നിലവിൽ ഭൂമിക്ക് ഭീഷണിയല്ല. എന്നാൽ, 2038 ജൂലൈ 12 ന് ഇതേ ഛിന്ന​ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നും അതിനുള്ള സാധ്യത 72 ശതമാനമാണെന്നും നാസ മുന്നറിയിപ്പ് നൽകുന്നു. 

ഛിന്നഗ്രഹ ഭീഷണികളെപ്പറ്റി പഠിക്കാനും പ്രതിരോധ മാർഗങ്ങൾ‌ വിലയിരുത്താനുമായി നടത്തുന്ന പ്ലാനറ്ററി ഡിഫൻസ് ഇന്ററാജൻസി ടേബിൾടോപ് എക്സർസൈസിന്റെ ഭാഗമായാണ് നാസയുടെ കണ്ടെത്തൽ. യുഎസ് സർക്കാർ ഏജൻസികളിലെ നൂറോളം പ്രതിനിധികളും രാജ്യാന്തര വിദഗ്ധരുമടങ്ങുന്ന സംഘം പങ്കെടുത്ത എക്സർസൈസ് മേരിലൻഡിലെ ജോൺഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലാണ് നടന്നത്. അതേസമയം, ഛിന്നഗ്രഹത്തിന്റെ വരവ്, അവയെപ്പറ്റി പഠിക്കാനുള്ള മികച്ച അവസരം കൂടിയാണ് ശാസ്ത്രജ്ഞർക്ക് ഒരുക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD