05:57am 03 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 01 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
01/07/2024  08:05 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 01 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തന്നിഷ്ടം മാത്രം ഉദ്ദേശിച്ച്‌ ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും. ദുര്‍ചിന്തകള്‍ പലതും മനസ്സില്‍ കടന്നുകൂടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കഴിവതും ഏവരുമായും യോജിച്ചു പോകാന്‍ ശ്രമിക്കുക. മാതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. ഉല്ലാസങ്ങളില്‍ ഏര്‍പ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈവിക കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം കണ്ടെത്തും. തീര്‍ത്ഥാടനങ്ങള്‍ നടത്തും. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞേക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ അലസത ഉണ്ടാകാന്‍ പാടില്ല. ആപത്തുകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്‌. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിവാഹം, ഗൃഹപ്രവേശം എന്നിവ ശുഭകരമായി പര്യവസാനിക്കും. മാതാവിന്‍റെ ബന്ധുക്കളുമായി ചേര്‍ന്ന്‌ പലതരത്തിലുമുള്ള വ്യാപാരങ്ങളില്‍ വിജയം കൈവരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പലതരത്തിലും സഹായങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ കാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജയം കൈവരിക്കും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പരമ്പരാഗത തൊഴില്‍ വിട്ട്‌ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഒറ്റുകാരെ സൂക്ഷിക്കുക. ദാമ്പത്യത്തില്‍ ചില്ലറ സ്വരക്കേടുകള്‍ക്ക്‌ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം. സ്വത്ത്‌ തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത്‌ അമിതഭാരം ഉണ്ടാകുമെങ്കിലും അംഗീകാരവും ലഭിക്കും. വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക്‌ സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. പണം സംബന്ധിച്ച്‌ അനുകൂലമായ സമയം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. ജോലിസ്ഥലത്ത്‌ ഏവരുടേയും വിശ്വാസം ആര്‍ജ്ജിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY