11:23am 05 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 02 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
02/07/2024  07:39 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 02 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവേ നല്ല സമയം. എങ്കിലും അമിതമായ വിശ്വാസം ആപത്തുണ്ടാക്കും. ഏതിലും ജാഗ്രതയോടെ പെരുമാറുക. ആരോഗ്യനില മധ്യമം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലാഭമുണ്ടാകും. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരെയും അമിതമായി വിശ്വസിക്കരുത്‌. പ്രസിദ്ധരെ കണ്ടുമുട്ടാനിടയായേക്കും. വിദേശത്തു നിന്ന്‌ അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാനിട വരും. .

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടം സംബന്ധിച്ച്‌ വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത. സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. യാത്രകള്‍ ഒഴിവാക്കുന്നത്‌ ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ രംഗത്ത്‌ മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സന്ധ്യയ്ക്ക്‌ ശേഷം കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY