07:42am 08 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 04 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
04/07/2024  07:45 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 04 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്‌.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീ‍വിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്‌. പാരമ്പര്യ രോഗങ്ങള്‍ ശല്യം ചെയ്യാന്‍ ഇടവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത്‌ വിശ്വസിക്കരുത്‌. പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏര്‍പ്പെടാതിരിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. സമുദ്രവാഹനങ്ങളില്‍ ജോലി ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട്‌ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്‌. മേലധികാരികളുമായി അഭിപ്രായഭിന്നതകളുണ്ടാകും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വില്‍പനയില്‍ ലാഭമുണ്ടാകും. സാമ്പത്തിക വിഷമതകള്‍ മാറും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. പുരസ്കാരങ്ങള്‍ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY