07:31am 08 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 05 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
05/07/2024  07:57 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 05 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സർക്കാർ സംബന്ധമായ ചില കാര്യങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യില്ല. ആത്മധൈര്യം കുറയ്ക്കുന്ന സംഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടാനിടയുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ട് അധികനാൾ ഉണ്ടാകില്ല. അയൽക്കാരുമായി വഴക്കിലോ വാഗ്വാദത്തിലോ ഏർപ്പെടുന്നത് ഒഴിവാക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മറ്റുള്ളവർ നിങ്ങളെ മുതലെടുക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഇന്ന് കുടുംബത്തിൽ ചില ആഘോഷങ്ങൾ നടക്കാനിടയുണ്ട്. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾ അവസാനിക്കും. ധനനേട്ടം ഉണ്ടാക്കാനുള്ള അവസരങ്ങൾ തിരിച്ചറിയണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബിസിനസിൽ പുരോഗതി നേടാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഇന്ന് വിനോദ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തിൽ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ നടക്കാനിടയുണ്ട്. താൽപര്യമില്ലെങ്കിൽ പോലും ഇതുമായി ബന്ധപ്പെട്ട് മുതിർന്നവരുടെ തീരുമാനം അംഗീകരിക്കേണ്ടി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിങ്ങൾക്ക് ലഭിക്കേണ്ട നേട്ടങ്ങൾ മറ്റുള്ളവർ നേടിയെടുത്തേക്കാം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവിടും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചില ജോലികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടും. സാമ്പത്തിക സ്ഥിതിയും അത്ര നല്ലതായിരിക്കില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായ സമയം ചെലവിടും. സാമ്പത്തികം സംബന്ധിച്ച് നല്ല വാർത്ത ലഭിക്കാനിടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് ജോലി സമ്മർദ്ദം നിങ്ങളെ വല്ലാതെ അലട്ടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇന്ന് നല്ല ദിവസമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലസത വെടിഞ്ഞ് ജോലികൾ കൃത്യമായി ചെയ്യാൻ ശ്രമിക്കുക. പങ്കാളിക്കായി പ്രത്യേകം എന്തെങ്കിലും സമ്മാനിച്ചേക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY