09:58am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 20 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
20/06/2024  07:59 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 20 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ ധനലാഭം, പ്രൊമോഷന്‍ എന്നിവയ്ക്ക്‌ യോഗം. നിയമപാലകവൃത്തിയില്‍ അപമാനഭയം. ആതുരശുശ്രൂഷാരംഗത്ത്‌ അംഗീകാരം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കലാവിഷയങ്ങളില്‍ വിജയം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. പ്രമുഖരില്‍നിന്ന്‌ അവഗണന. അപമാനസാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിലപിടിച്ച പുരസ്കാരങ്ങള്‍ ലഭ്യമാകും. കാര്‍ഷിക സംബന്‌ധമായ കടം വര്‍ദ്ധിക്കും. നിയമനീതിന്യായ മേഖലയില്‍ കൂടുതല്‍ അപമാന സാധ്യത. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടംകൊടുത്ത ധനം തിരികെ ലഭിക്കും. നിയമപാലകര്‍ക്ക്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. രാഷ്‌ട്രീയത്തില്‍ ഗുണകരം.  

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കലാമത്സരങ്ങളില്‍ വിജയം. അനാവശ്യ വിവാദം ശമിക്കും. രാഷ്‌ട്രീയ മേഖലയില്‍ കൂടുതല്‍ അധികാരലബ്‌ധിയുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അന്യദേശവാസത്തിന്‌ യോഗം ഉണ്ടാകും. സന്താനങ്ങളിലൂടെ സന്തോഷം ഉണ്ടാകും. കൃഷിയിലൂടെ ധനനഷ്‌ടം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്‌ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചതിയില്‍പ്പെടാതെ സൂക്ഷിക്കുക. ഉദ്യോഗത്തില്‍ പ്രതിസന്‌ധി. ശത്രുക്കള്‍ വര്‍ദ്ധിക്കും. മനോദുഃഖങ്ങള്‍ മാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരപരീക്ഷകളില്‍ വിജയം. പ്രേമബന്‌ധം ശിഥിലമാകും. രോഗശാന്തിയും കൂടുതല്‍ ആരോഗ്യസിദ്ധിയും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധിയുണ്ടാകും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ യോഗം. ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ കൂടുതല്‍ നേട്ടം.  

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൃഷി ലാഭകരമാകും. ഔദ്യോഗിക രംഗത്ത്‌ വിഷമസന്ധികളുണ്ടാകും. പൊതുരംഗത്ത്‌ ശോഭിക്കും. ശാസ്ത്രജ്ഞന്മാര്‍ക്ക്‌ അംഗീകാരം. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY