10:22am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 21 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
21/06/2024  07:58 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 21 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും. കൃഷിയില്‍ നഷ്ടമുണ്ടാകാനിടയുണ്ട്‌. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭൂമി സ്വന്തമായി ലഭിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചുകിട്ടും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക വിഷമതകള്‍ മാറും. ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും. കൃഷി ലാഭകരമാകും. ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മതചടങ്ങുകളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കൃഷി ലാഭകരമാകും. വ്യവസായം പുരോഗമിക്കും. സര്‍ക്കാരിെ‍ന്‍റ അംഗീകാരം ലഭിക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
 മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും. പൂര്‍വികസ്വത്ത്‌ അനുഭവത്തില്‍ വരും. സഹോദരങ്ങളില്‍ നിന്ന്‌ സഹായം. സാമ്പത്തിക നേട്ടം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമ ബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത്‌ അഭിവൃദ്ധി. വിവാദങ്ങള്‍ ഉണ്ടാകും.  

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇന്‍ഷ്വറന്‍സ്‌ ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ ഗുണം. സാഹിത്യരംഗത്ത്‌ അംഗീകാരം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗത്തില്‍നിന്ന്‌ ആശ്വാസം. ഭൂമിസംബന്‌ധമായ കേസുകളില്‍ പ്രതികൂലതീരുമാനം.  

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വികസ്വത്ത്‌ ലഭിക്കും. കേസുകളില്‍ വിജയം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY