10:04am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 22 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
22/06/2024  07:57 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 22 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏത്‌ പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പഠനത്തില്‍ ജാ‍ഗ്രത പാലിക്കുക. ആരോഗ്യ നിലയില്‍ ജാ‍ഗ്രത പാലിക്കുക. കൃഷി കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുക. അപ്രതീക്ഷിതമായ ബന്ധു സമാഗമം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദാമ്പത്യ ബന്ധത്തില്‍ ചെറിയതോതിലുള്ള അനൈക്യം ഉണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉന്നതരുമായി ബന്ധപ്പെടാനും അതുവഴി പലതും നേടിയെടുക്കുവാനും അവസരം ഉണ്ടാകും. പണം സംബന്ധിച്ച വിഷയങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പാരമ്പര്യ രോഗങ്ങള്‍ ശല്യപ്പെടുത്തിയേക്കും. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ അവസരം കൈവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കച്ചവടത്തിലെ പങ്കാളികളുമായി ഒത്തുപോവാന്‍ ശ്രമിക്കുക. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ആഡംബര വസ്തുക്കള്‍ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളൂമായി പിണങ്ങാനിടവരും. വിവാഹം സംബന്ധിച്ച പല കാര്യങ്ങളിലും പുരോഗതിയുണ്ടാകും. വീട്‌, വസ്തുക്കള്‍ എന്നിവ വാങ്ങുന്ന ആലോചനയുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുബലം വര്‍ദ്ധിക്കും. ആരോഗ്യ നില മെച്ചപ്പെടും. കൃഷിയുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുമെങ്കിലും പ്രയോജനം ഉണ്ടാവില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കൈവരും. കൃഷി, കച്ചവടം എന്നിവയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY