10:25am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 24 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
24/06/2024  08:02 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 24 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിവാഹ ആലോചനയുമായി ബന്ധപ്പെട്ട്‌ അപമാനം നേരിടാന്‍ സാധ്യതയുണ്ട്‌. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്‌.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചുറ്റുവട്ടങ്ങളില്‍ മതിപ്പ്‌ കൂടും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും.  

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ നല്ല സമയമാണിത്‌. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY