09:49am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 27 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
27/06/2024  07:53 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 27 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പിതാവുമായി സ്വരച്ചേര്‍ച്ചയില്ലായ്മയില്ലാതായേക്കും. ബന്ധുക്കളുമായി ഒത്തുപോവുക നന്ന്‌. ആരോഗ്യനിലയില്‍ ശ്രദ്ധവേണം. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ദാമ്പത്യജീവിതം കൂടുതല്‍ ഭദ്രമാകും. സന്താനങ്ങളിലൂടെ സന്തോഷമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാഹനങ്ങളിലൂടെ മനോദുഃഖകരമായ സംഭവങ്ങള്‍ക്ക്‌ യോഗം. എക്കാലവും പ്രയോജനപ്പെടുന്ന തീരുമാനം കൈക്കൊള്ളും. നല്ല സുഹൃത്തുക്കളെ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രേമബന്‌ധത്തെ കേന്ദ്രീകരിച്ച്‌ കുടുംബത്തില്‍ കലഹം ഉണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അനിഷ്‌ടകരമായ അനുഭവം ഉണ്ടാകും. വ്യവസായത്തില്‍ ധനനഷ്‌ടം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിയമപാലകര്‍ക്ക്‌ തൊഴിലില്‍ അംഗീകാരം, ധനലബ്‌ധി, ഗൃഹലാഭം, വാഹനലാഭം ഇവയ്ക്ക്‌ യോഗം. കലാരംഗത്ത്‌ മത്സരങ്ങള്‍ വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കേസുകള്‍ അനുകൂലമായി മാറും. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. തൊഴില്‍രംഗത്ത്‌ കൂടുതല്‍ അംഗീകാരം. പൂര്‍വികഭൂമി ലഭ്യമാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനഭാഗ്യത്തിന്‌ യോഗം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. സഹോദരങ്ങളില്‍നിന്നും ശത്രുഭാവത്തിലുള്ള പെരുമാറ്റം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ സംബന്‌ധമായ അപവാദങ്ങള്‍ മാറും. വാതരോഗികള്‍ക്ക്‌ രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാകും. അധ്യാപകവൃത്തിയില്‍ അപമാനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാവിന്‌ അരിഷ്‌ടതയുണ്ടാകും. ഭൂമി സംബന്‌ധമായി വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. വിദേശയാത്രയിലെ തടസ്സംമാറും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മുന്‍കാല പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കും. കടബാധ്യതകൂടും. വിദേശവാസികള്‍ക്ക്‌ ശത്രുക്കള്‍ വര്‍ദ്ധിക്കും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. വാഹനങ്ങളിലൂടെ മനോദുഃഖകരമായ സംഭവങ്ങള്‍ക്ക്‌ യോഗം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിയമസംബന്‌ധമായ ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കടബാധ്യതകള്‍ കുറയുന്നതിനുള്ള മാര്‍ഗ്‌ഗം തുറന്നുകിട്ടും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY