07:28am 29 June 2024
NEWS
ജ്യോതിഷ പ്രകാരം ജൂൺ 30 വരെ നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം
11/06/2024  08:39 AM IST
അനിൽ പെരുന്ന
ജ്യോതിഷ പ്രകാരം ജൂൺ 30 വരെ നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം
HIGHLIGHTS

മാസഫലം; 2024 ജൂൺ 1 മുതൽ 30 വരെ (1199 ഇടവം 18 മുതൽ മിഥുനം 16 വരെ)

അശ്വതി
പൊതുവേ അനുകൂല സന്ദർഭമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധ്യത. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഗുണമുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ദീർഘനാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങൾ സാധിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ലഭിക്കുന്നതിന് സാധ്യത.

ഭരണി
ഗുണകരമായ ചില സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കുന്നതിന് സാധിക്കുന്നതാണ്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് വളരെ നേട്ടങ്ങൾ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഔദ്യോഗിക രംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾ ലഭിച്ചേക്കാം.

കാർത്തിക
ഗുണദോഷസമ്മിശ്രമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചുനടത്തുക. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ അതീവശ്രദ്ധ വേണം. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ സാധിച്ചേക്കാവുന്നതാണ്.

രോഹിണി
പൊതുവേ അനുകൂലമായ മാറ്റങ്ങൾ കാണുന്നുണ്ട്. ജോലിയിൽ പുരോഗതി ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. ഏത് കാര്യത്തിലും ഗുണാനുഭവങ്ങൾ ഉണ്ടാകാം. കുട്ടികൾക്ക് പുരോഗതി ലഭിക്കും. ഔദ്യോഗികരംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുള്ള സമയമാണ്.

മകയിരം
ഗുണദോഷസമ്മിശ്രമായ ഒരു കാലഘട്ടമാണ് പൊതുവെ. തൊഴിൽപരമായി ചില തടസ്സങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ മേഖലകളിൽ പ്രവർത്തനംതുടങ്ങുന്നതിന് ശ്രമിക്കും. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ സാധിക്കുന്നതാണ്. കച്ചവടക്കാർ ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക.

തിരുവാതിര
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. തൊഴിൽപരമായി പലവിധ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. കച്ചവടക്കാർക്ക് സാമ്പത്തികനേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി കൈവരുന്നതാണ്. ഔദ്യോഗികരംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

പുണർതം
പൊതുവെ ചില തടസ്സങ്ങൾ പല കാര്യങ്ങൾക്കും ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷ്മതയോടെ നടത്താൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അതീവ ജാഗ്രത ആവശ്യമായി വരും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ചിന്തിച്ച് ചെയ്യേണ്ടതാണ്.

പൂയം
ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഒരൽപ്പം കാലതാമസമുണ്ടാകുന്നതിന് സാധ്യത. കച്ചവടക്കാർ ധനമിടപാടുകൾ വളരെ ശ്രദ്ധിച്ചുനടത്തേണ്ടതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമായുള്ള സമയമാണ് ഇത്.

ആയില്യം
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ എന്നതിന് സാധ്യത കാണുന്നു. സാമ്പത്തികമായി ചില പ്രതികൂലാവസ്ഥകൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പണമിടപാടുകൾ വളരെ ശ്രദ്ധിച്ചുനടത്തണം. കച്ചവടക്കാർക്ക് പ്രതികൂല സാഹചര്യമുണ്ടാകാം. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച നേട്ടം ഉണ്ടായെന്നുവരില്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

മകം
പൊതുവെ അനുകൂല സമയമാണ്. പ്രവർത്തനരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. സാമ്പത്തിക പുരോഗതി ലഭിക്കും. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് നേട്ടം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

പൂരം
ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കുട്ടികൾക്ക് നല്ല പഠനപുരോഗതി ലഭിക്കുന്നതാണ്. കച്ചവടക്കാർക്ക് നേട്ടങ്ങൾ ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾ കാണുന്നു.

ഉത്രം
പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. കുട്ടികൾക്ക് പഠനകാര്യത്തിൽ വളരെ നേട്ടങ്ങൾ ഉണ്ടാകും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല പുരോഗതി ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതാണ്. പൊതുവെ അനുകൂല മാറ്റങ്ങൾ കാണുന്നു.

അത്തം
ഗുണകരമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. സാമ്പത്തികപുരോഗതി ലഭിക്കുന്നതിന് സാധ്യതയുണ്ട്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകും. ഉദ്യോഗസ്ഥർക്ക് ഗുണകരമായ സാഹചര്യങ്ങൾ ലഭിക്കുന്നതിന് സാധ്യത.

ചിത്തിര
പൊതുവെ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ലഭിക്കും. നൂതനമായ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിന് സാധ്യത. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾക്ക് സാധ്യത.

ചോതി
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. ദീർഘകാലമായി ചില ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സാധ്യതയുണ്ട്. ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരാവുന്നതായ ഒരു സന്ദർഭമാണ് ഇത്.

വിശാഖം
പൊതുവെ ഗുണദോഷസമാവസ്ഥ അനുഭവപ്പെടാം. തൊഴിൽരംഗത്ത് ഗുണാത്മകമായ മാറ്റങ്ങൾ വരും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യത. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. കച്ചവടക്കാർ ധനമിടപാടുകൾ വളരെ സൂക്ഷ്മത പാലിക്കുക.

അനിഴം
പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരും. വിവിധ മേഖലകളിൽ സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് ഗുണങ്ങൾ ലഭിക്കും. കുട്ടികൾക്ക് പഠനപുരോഗതി കൈവരിക്കുവാൻ കഴിയും. കച്ചവടരംഗത്ത് പലവിധ നേട്ടങ്ങൾ ലഭിക്കുവാൻ സാധ്യത. ഔദ്യോഗിക രംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾക്ക് സാധ്യത.

തൃക്കേട്ട
അനുകൂലമായ കാലഘട്ടമാണ്. തൊഴിൽരംഗത്ത് വളരെ നേട്ടങ്ങൾ ലഭിക്കാം. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉടലെടുക്കും. ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ചിന്തിച്ച് സ്വീകരിക്കുക. പൊതുവെ അനുകൂല മാറ്റങ്ങൾ വരുന്നതാണ്.

മൂലം
പൊതുവെ പലവിധ പ്രതികൂലാവസ്ഥകൾ ഉണ്ടായേക്കാം. തൊഴിൽരംഗത്ത് തടസ്സങ്ങൾ വരാനിടയുണ്ട്. സാമ്പത്തിക നഷ്ടങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെട്ടേക്കാം. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് വളരെ സൂക്ഷ്മത ആവശ്യമായി കാണുന്നു.

പൂരാടം
പൊതുവെ അത്ര ഗുണകരമായ ഒരു സമയമായി കാണുന്നില്ല. പല കാര്യങ്ങളിലും ഒരു മന്ദത അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടാം. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക. വിദ്യാർത്ഥികൾക്ക് അതീവ ശ്രദ്ധ ആവശ്യമായി കാണുന്നു.

ഉത്രാടം
പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സന്ദർഭമുണ്ടാകും. കുട്ടികൾക്ക് നല്ല പഠനപുരോഗതി ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവർക്കും പലവിധ ഗുണങ്ങൾ ഉണ്ടാകാൻ സാധ്യത. പൊതുവെ വളരെ ശ്രദ്ധ ആവശ്യമായ സന്ദർഭമായി കാണുന്നു.

തിരുവോണം
ഗുണാത്മകമായ പല മാറ്റങ്ങളും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സാഹചര്യമുണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത.

അവിട്ടം
പൊതുവെ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പല നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിന് സാധ്യത.

ചതയം
ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിനിടയുണ്ട്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കുട്ടികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. പൊതുവേ നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം, സാഹചര്യം ഇവ ഉണ്ടായേക്കാം.

പൂരുരുട്ടാതി
ഗുണാനുഭവങ്ങൾക്ക് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ സാധ്യത. വിവിധ രംഗത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റങ്ങൾ വരും. കുട്ടികൾക്ക് പഠനപുരോഗതി ലഭിക്കുന്നതിന് സാധ്യത. കച്ചവടരംഗത്തുള്ളവർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക. എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിക്കേണ്ടതാണ്.

ഉതൃട്ടാതി
പൊതുവെ ഗുണദോഷ സമ്മിശ്രമായ അവസ്ഥ ഉണ്ടാകുന്നതിന് സാധ്യത. ഏത് കാര്യത്തിലും വളരെ ശ്രദ്ധ വേണം. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത പല മാറ്റങ്ങൾ അനുഭവപ്പെടാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

രേവതി
പൊതുവേ ഗുണദോഷ സമ്മിശ്ര സ്ഥിതി ഉണ്ടാകുന്നതാണ്. ഏത് കാര്യത്തിലും അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക പുരോഗതി ലഭിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യതയുണ്ട്. ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY