02:20pm 05 July 2024
NEWS
നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
27/12/2023  06:57 PM IST
Sunny Lukose cherukara
നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മാഹി ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വ വൈകിട്ട് 6.15ന് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം.

യാത്രക്കാർ രണ്ടുപേരും രക്ഷപ്പെട്ടു. പരുക്കേറ്റ സുധീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Photo Courtesy - google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur