10:19am 08 July 2024
NEWS
തലസ്ഥാനത്ത് യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
05/11/2023  12:11 PM IST
web desk
തലസ്ഥാനത്ത് യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
HIGHLIGHTS

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു യുവതി പീഡനത്തിന് ഇരയായത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയഞ്ചുകാരിയായ യുവതി ഓട്ടോയിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു യുവതി പീഡനത്തിന് ഇരയായത്. 

ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ശേഷം ഡ്രൈവർ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പോക്സോ ഉൾപ്പെടെ മറ്റ് 9 കേസുകളിൽ പ്രതിയാണ് ഇയ്യാൾ. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram