10:06am 01 July 2024
NEWS
അവന്തികയുടെ നട്ടെല്ലിലെ വളവും കൂനും നിവർത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു
28/06/2024  06:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അവന്തികയുടെ നട്ടെല്ലിലെ വളവും കൂനും നിവർത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

അരൂക്കുറ്റി തൃച്ചാറ്റ് കുളം എൻഎസ്എസ് എച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അവന്തിക യുടെ നാലു വയസ്സു മുതൽ തുടങ്ങിയ നട്ടെല്ലിന്റെ വളവ് ( സ്കൂളിയോസിസ്-scoliosis) 120 ഡിഗ്രി  എത്തിയപ്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്പൈൻ സർജറി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്.കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ ഏകദേശം മൂന്നുമാസം അഡ്മിറ്റ് ചെയ്തു ചികിത്സയ്ക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.  പ്രത്യേക രീതിയിലുള്ള ചികിത്സാ സംവിധാനം വഴി രണ്ടാഴ്ച കൊണ്ട്  മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ . സ്പൈൻ സർജറി വിഭാഗം മേധാവി ഡോക്ടർ ആർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അവന്തികയുടെ നട്ടെല്ലിലെ വളവും കൂനും നിവർത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam