11:32am 08 July 2024
NEWS
അയോധ്യയിൽ യോഗി ആദിത്യനാഥിന് ക്ഷേത്രം
19/09/2022  07:53 PM IST
NILA
അയോധ്യയിൽ യോഗി ആദിത്യനാഥിന് ക്ഷേത്രം
HIGHLIGHTS

ക്ഷേത്രം നിർമിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു.

ലഖ്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്ഷേത്രം. അയോധ്യയിലെ ഭരത്കുണ്ഡിലാണ് യോ​ഗിയുടെ ആരാധകൻ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ യോ​ഗി ആദിത്യനാഥിന്റെ പ്രതിഷ്ഠയുമുണ്ട്. യോ​ഗിയെ ശ്രീരാമൻറെ അവതാരമായാണ് ക്ഷേത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.  

അയോധ്യ സ്വദേശിയായ പ്രഭാകർ മൗര്യയെന്ന ആളാണ് മുഖ്യമന്ത്രിക്കായി ക്ഷേത്രം നിർമിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നയാളെ ആരാധിക്കുമെന്ന് 2015 ൽ എടുത്ത ശപഥത്തിൻറെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചതെന്ന് പ്രഭാകർ മൗര്യ പറയുന്നു. രാവിലെയും വൈകിട്ടും പൂജയും പിന്നാലെ പ്രസാദ വിതരണവും ക്ഷേത്രത്തിലുണ്ട്.

അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗിയുടെ പ്രതിമയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമിച്ച ക്ഷേത്രത്തിനകത്ത് പ്രഭാകർ ദീപാരാധന നടത്തുന്നതും പ്രസാദ വിതരണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രം നിർമിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു.  യോഗിയുടെ ശിൽപം രാജസ്ഥാനിൽ  നിർമിച്ച് ക്ഷേത്രത്തിൽ സ്ഥാപിക്കുകയായിരുന്നു.  യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിന് മുന്നിൽ ശ്രീരാമന് ചെയ്യുന്നതുപോലെ താൻ ദിവസവും സ്തുതിഗീതങ്ങൾ പാരായണം ചെയ്യാറുണ്ടെന്ന് മൗര്യ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL