12:58am 05 July 2024
NEWS
ഗുജറാത്തിലെ കോൺഗ്രസ് ഓഫീസിനു നേരേ ബജ്റംഗ്ദൾ ആക്രമണം
02/07/2024  12:50 PM IST
nila
ഗുജറാത്തിലെ കോൺഗ്രസ് ഓഫീസിനു നേരേ ബജ്റംഗ്ദൾ ആക്രമണം

ഗുജറാത്തിലെ കോൺഗ്രസ് ഓഫീസിനു നേരേ ബജ്റംഗ്ദൾ ആക്രമണം. രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ കോൺ​ഗ്രസ് ഓഫീസ് ആക്രമിച്ചത്  ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും രാഹുലിന്റെ പോസ്റ്ററുകളും കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ഇന്നലെ ലോക്‌സഭയിൽ രാ​ഹുൽ ​ഗാന്ധി നടത്തിയ പ്രസം​ഗമാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ തുറന്നടിച്ചിരുന്നു. പാർലെമന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.

ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL