10:45am 08 July 2024
NEWS
"വിധേയത്വം സർവകലാശാലകളോടായിരക്കണം സംഘ്പരിവാറിനോടാക്കരുത്"; ഗവർണർക്കെതിരെ തിരുവനന്തപുരത്തും ബാനർ, കനത്ത സുരക്ഷ ഒരുക്കി പൊലീസ്
18/12/2023  08:42 AM IST
web desk
HIGHLIGHTS

ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ 'ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഗവർണർ പങ്കെടു ക്കും

കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്എഫ്ഐയുടെ പ്രതിഷേധത്തിന് പിന്നാലെ തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് എസ്എഫ്ഐയുടെ ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനറിൽ പറയുന്നു.

ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ 'ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഗവർണർ പങ്കെടു ക്കും. ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. ഇതേതുടർന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്. വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഗവർണർക്കെതിരെ ഉയർന്ന ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് കഴിഞ്ഞ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കം ഉണ്ടാകുവാൻ സാധ്യതയുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram