01:02am 05 July 2024
NEWS
ഇക്കുറിയും രാ​ഹുൽ ​ഗാന്ധിയെ നേരിടാൻ ബിജെപി നിയോ​ഗിച്ചിരിക്കുന്നത് വനിതാ നേതാവിനെയോ?

02/07/2024  09:19 PM IST
nila
 ഇക്കുറിയും രാ​ഹുൽ ​ഗാന്ധിയെ നേരിടാൻ ബിജെപി നിയോ​ഗിച്ചിരിക്കുന്നത് വനിതാ നേതാവിനെയോ?
HIGHLIGHTS

കഴിഞ്ഞ പത്തുവർഷവും രാ​ഹുൽ ​ഗാന്ധിയെ ആക്രമിച്ചിരുന്നത് സ്മൃതി ഇറാനിയായിരുന്നു. 

ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിയെ നേരിടാൻ ബിജെപി നിയോ​ഗിച്ചിരിക്കുന്നത് ഇക്കുറിയും വനിതാ നേതാവിനെയോ? കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് ഇക്കുറിയും രാഹുൽ ​ഗാന്ധിയെ നേരിടാൻ ബിജെപി നിയോ​ഗിച്ചിരിക്കുന്നത് വനിതാ നേതാവിനെയാണ് എന്നു തന്നെയാണ്. കഴിഞ്ഞ പത്തുവർഷവും രാ​ഹുൽ ​ഗാന്ധിയെ ആക്രമിച്ചിരുന്നത് സ്മൃതി ഇറാനിയായിരുന്നു. 

കഴിഞ്ഞ ദിവസം രാ​ഹുൽ ​ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിൽ കേന്ദ്രസർക്കാരിനെയും ബിജെപിയേയും നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ പരമാർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. രാ​ഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാൻസൂരി സ്വരാജ് സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ “വസ്തുതപരമായി തെറ്റും തെറ്റിദ്ധാരണപരവും” എന്നായിരുന്നു ബാൻസൂരി സ്വരാജിന്റെ ആരോപണം.

അമേഠിയിൽ 2014ൽ രാ​ഹുൽ ​ഗാന്ധിക്കെതിരെ മത്സരിച്ച നാൾ മുതൽ സ്മൃതി ഇറാനിയായിരുന്നു രാഹുൽ ​ഗാന്ധിയുടെ ഏറ്റവും വലിയ വിമർശക. ആ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാ​ഹുൽ ​ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും സ്മൃതി കേന്ദ്രമന്ത്രിയായി. അമേഠിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കേന്ദ്രമന്ത്രിയായിരിക്കെയും സ്മൃതി രാ​ഹുൽ ​ഗാന്ധിയെ നിശിതമായി വിമർശിച്ചും പരിഹസിച്ചും രം​ഗത്തെത്തി. തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പിൽ അമേഠിയിൽ രാ​ഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി വിജയിച്ച് ലോക്സഭയിലെത്തി. ലോക്സഭയ്ക്കകത്തും പുറത്തും അന്നും സ്മൃതിയുടെ ഇര രാ​ഹുൽ ​ഗാന്ധി തന്നെയായിരുന്നു.

എന്നാൽ, ഇക്കുറി അമേഠിയിൽ മത്സരിച്ച സ്മൃതി ഇറാനി കോൺ​ഗ്രസ് നേതാവ് കിഷോർ ലാൽ ശർമ്മയോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലും സ്മൃതി ഇടംപിടിച്ചില്ല. സ്മൃതി ഇറാനി ഇല്ലെങ്കിലും രാ​ഹുലിനെ എതിർക്കാൻ ബിജെപിയുടെ മറ്റൊരു തീപ്പൊരി വനിതാ നേതാവാണ് ഇക്കുറി മുന്നിലുള്ളത്. ബാൻസൂരി സ്വരാജ്. സാക്ഷാൽ സുഷമ സ്വരാജിന്റെ മകൾ. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL