11:33am 08 July 2024
NEWS
ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം; എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്
09/09/2023  04:08 PM IST
web desk
ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം; എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്
HIGHLIGHTS

500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു

കർണാടക: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽ പെട്ട് എംപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. കർണാടകയിലെ കോലാറിലാണ് സംഭവം.

500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL