05:05pm 07 July 2024
NEWS
വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

04/07/2024  08:47 PM IST
nila
വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

ബെംഗളൂരു: വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ. ബെംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത്(25), ഇയാളുടെ കാമുകി സൗത്ത് ബെംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടുവർഷം മുമ്പ് വിവാഹിതനായ ശ്രീകാന്ത് പിന്നീട് അഞ്ജനയുമായി പ്രണയത്തിലാകുകയായിരുന്നു. ഇയാളുടെ വീട്ടുകാരും ഭാര്യയും അഞ്ജനയെ വിവാഹം കഴിക്കാൻ സമ്മതം നൽകിയിരുന്നു. എന്നാൽ, വിവാഹിതനായ ഒരാളെ മകൾ വിവാഹം ചെയ്യുന്നതിനെ യുവതിയുടെ വീട്ടുകാർ എതിർത്തു. ഇതോടെയാണ് രണ്ടുപേരും ജീവനൊടുക്കിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാർഥിയാണ്. കോളേജിലെ സഹപാഠിയായ പെൺകുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചത്. അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയും. വിവാഹത്തിന് ശേഷം കോളേജിൽവെച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. വീട്ടിൽനിന്ന് പോകുന്നതിന് മുൻപ് അഞ്ജന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും ശ്രീകാന്തില്ലാതെ ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL