12:40pm 08 July 2024
NEWS
ചൈനീസ് സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് അമേരിക്കൻ വൈദഗ്ദ്യം പ്രയോജനപ്പെടാതിരിക്കാൻ നീക്കവുമായി ബൈഡൻ ഭരണകൂടം

10/08/2023  11:48 AM IST
nila
ചൈനീസ് സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് അമേരിക്കൻ വൈദഗ്ദ്യം പ്രയോജനപ്പെടാതിരിക്കാൻ നീക്കവുമായി ബൈഡൻ ഭരണകൂടം
HIGHLIGHTS

പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപ്റ്റിൽ, ജോയിന്റ് വെഞ്ച്വർ, ഗ്രീൻഫീൽഡ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്. 

ന്യൂയോർക്ക്: ചൈനീസ് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബൈഡൻ ഭരണകൂടം. കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പടെയുള്ള ചില സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. സാങ്കേതിക വിദ്യാ മേഖലകളിലെ മറ്റ് കമ്പനികളിൽ നിക്ഷേപിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമാണ്. 

ചൈനീസ് സൈന്യത്തിന്റെ ആധുനിക വൽക്കരണത്തിന് അമേരിക്കൻ കമ്പനികളുടെ നിക്ഷേപവും വൈദഗ്ദ്യവും പ്രയോജനപ്പെടുന്നത് തടയാനാണ് ഈ നീക്കം. സൈന്യം, രഹസ്യാന്വേഷണം, നിരീക്ഷണം എന്നീ മേഖലകളിൽ പ്രാധാന്യമർഹിക്കുന്ന സാങ്കേതിക വിദ്യകളിലും ഉൽപന്നങ്ങളിലുമുള്ള ചൈനയെ പോലുള്ള രാജ്യങ്ങളുടെ വളർച്ചയെ നേരിടാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ബൈഡൻ യുഎസ് കോൺഗ്രസിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപ്റ്റിൽ, ജോയിന്റ് വെഞ്ച്വർ, ഗ്രീൻഫീൽഡ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD