12:03pm 05 July 2024
NEWS
ബീഹാറിൽ അധികാര കൈമാറ്റമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ

13/12/2022  05:54 PM IST
nila
ബീഹാറിൽ അധികാര കൈമാറ്റമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ
HIGHLIGHTS

ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് അധികാരം കൈമാറുമെന്നാണ് നളന്ദയിലെ ഒരു ഡെന്റല്‍ കോളേജില്‍ നടന്ന പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കിയത്. 

നളന്ദ: ബീഹാറിൽ മുഖ്യമന്ത്രിപദം ആർജെഡിക്ക് കൈമാറുമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ വരുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ബീഹാർ മുഖ്യമന്ത്രിപദം താൻ ഒഴിയുമെന്ന സൂചന നിതീഷ് തന്നെ നൽകിയത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് അധികാരം കൈമാറുമെന്നാണ് നളന്ദയിലെ ഒരു ഡെന്റൽ കോളേജിൽ നടന്ന പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കിയത്. 

'ഞങ്ങൾ നളന്ദയ്ക്കായി വളരെയധികം ചെയ്തു, ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതൊക്കെ തേജസ്വി ചെയ്യും. നളന്ദയിലെ ജനങ്ങൾക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ തെറ്റിദ്ധരിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മൾ ഐക്യത്തോടെ നിലകൊള്ളുകയും ജോലികൾ പൂർത്തിയാക്കുകയും വേണം', നിതീഷ് കുമാർ പറഞ്ഞു. 

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം നളന്ദ സർവകലാശാല പുനഃസ്ഥാപിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും ബീഹാർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാകണമെങ്കിൽ കേന്ദ്രസർക്കാർ അലംഭാവം വെടിയണം. നേരത്തെ, എന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ എന്ത് പറയും? മോദി ഉള്ളത് വരെ നളന്ദ സർവകലാശാല പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL