12:02pm 08 July 2024
NEWS
ബീഹാർ മുഖ്യമന്ത്രിക്ക് നേരേ ചീറിപ്പാഞ്ഞെത്തിയത് രണ്ട് ബൈക്കുകൾ
15/06/2023  01:10 PM IST
nila
ബീഹാർ മുഖ്യമന്ത്രിക്ക് നേരേ ചീറിപ്പാഞ്ഞെത്തിയത് രണ്ട് ബൈക്കുകൾ
HIGHLIGHTS

സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലായിട്ടുണ്ട്. 

പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷയിൽ ​ഗുരുതര പാളിച്ചയുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കുള്ള സുരക്ഷാവലയം ഭേദിച്ചാണ് രണ്ട് ബൈക്കുകൾ നതീഷ്കുമാറിന് നേരേ കുതിച്ചെത്തിയത്. അപകടം മുന്നിൽകണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറിയതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപെട്ടത്. 

ഇന്ന് രാവിലെ സിവിൽ ലൈനിൽ പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷ് കുമാറിനെതിരെ ബൈക്കുകൾ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകൾ നിതീഷ് കുമാറിന് അടുത്തെത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ നിതീഷ് കുമാർ ഫുട്പാത്തിലേക്ക് കയറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

 സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ നിതീഷ് കുമാർ വിളിച്ചുവരുത്തിയിരുന്നു. സംഭവത്തെ പൊലീസ് ​ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലായിട്ടുണ്ട്. 

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL