07:00am 29 June 2024
NEWS
ദ്വൈവാര ഫലങ്ങള്‍: 16-5-2024 മുതല്‍ 31-5-2024 വരെ (1199 ഇടവം 2 മുതല്‍ 17 വരെ)
21/05/2024  08:48 AM IST
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍,
ദ്വൈവാര ഫലങ്ങള്‍: 16-5-2024 മുതല്‍  31-5-2024 വരെ (1199 ഇടവം 2 മുതല്‍ 17 വരെ)
HIGHLIGHTS

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍, 'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512
വ. പറവൂര്‍, 9446057752

ഗ്രഹപ്പകര്‍ച്ച
മേയ് 31 ന് പകല്‍ 12 മണി 14 മിനിട്ടിന് ബുധന്‍ ഇടവം രാശിയിലേയ്ക്കും
മേയ് 19 ന് പകല്‍ 8 മണി 44 മിനിട്ടിന് ശുക്രന്‍ ഇടവം രാശിയിലേക്ക് പകരും
മേയ് 19 ന് ഏകാദശി. പകല്‍ 7 മണി 15 മിനിട്ട് മുതല്‍ 
രാത്രി 8 മണി 24 മിനിട്ട് വരെ ഹരിവാസരം
മേയ് 20 ന് പ്രദോഷം. മേയ് 23 ന് പൗര്‍ണ്ണമി

മേടക്കൂറ്:  (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ലഗ്നത്തില്‍ ബുധന്‍, ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, വ്യാഴം,  ആറില്‍ കേതു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍, രാഹു ഇതാണ് ഗ്രഹനില.
ബന്ധുക്കളും സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ തുടരും. മറ്റുള്ളവരില്‍ നിന്ന് ചതിവും വഞ്ചനയും ഉണ്ടാകാനിടയുണ്ട്. ഉള്‍ഭയം കൂടുതലാകും. നേത്രരോഗം, അര്‍ശ്ശോരോഗം, രക്തസ്രാവം ഇവ ശ്രദ്ധിക്കണം. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ചില ധനാഗമലാഭങ്ങള്‍ ഉണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍ ഇവ ലഭിക്കും. ഭാര്യാ/ഭര്‍ത്തൃസുഖം ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗത്തുനിന്ന് മെച്ചപ്പെട്ട ധാരാളം ധനാഗമം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. ചില പാപവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. അഹങ്കാരം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷനിവാരണത്തിന് ഭഗവതി ക്ഷേത്രത്തില്‍ ഐക്യമന്ത്രസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
'ഭൂതനാഥാ വന്ദേ! 
സര്‍വ്വഭൂത ഹിതേ മതം
ഇന്ദ്രാദി ദേവതാവൃന്ദവന്ദിതാ ഘ്രി ളസരോരുഹം'
ഈ സ്തോത്രം ജപിച്ച് ശാസ്താവിന് ഭജിക്കുകയും ചെയ്യുക. 
 
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, വ്യാഴം, അഞ്ചില്‍ കേതു, പത്തില്‍ ശനി, പതിനൊന്നില്‍ കുജന്‍, രാഹു, പന്ത്രണ്ടില്‍ ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
അലച്ചിലും ധനനഷ്ടങ്ങളും ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത നല്ല വണ്ണം കുറയും. ചെറിയ ചില ധനാഗമങ്ങള്‍ ഉണ്ടാകും. കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹസ്വഭാവം കൂടുതലാകും. വഴിയാത്രകള്‍ കൂടുതലാകും. ജന്തുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പലതരത്തിലുള്ള സുഖാനുഭവങ്ങള്‍ക്ക് ഉണ്ടാകും. നിര്‍ബന്ധബുദ്ധി കൂടുതലാകും. മനസ്സില്‍ പാപചിന്തകളും ക്രൂരചിന്തകളും ഉണ്ടാകും. ഉദരരോഗം, കര്‍ണ്ണരോഗം, അപസ്മാര പീഡകള്‍ ഇവ സൂക്ഷിക്കണം. തര്‍ക്കവിഷയങ്ങളിലിടപെടരുത്. പണത്തെ സംബന്ധിച്ച് കലഹങ്ങളുണ്ടാകാനിടയുണ്ട്.
ദോഷനിവാരണത്തിന് വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി കഴിക്കുകയും
'ആഞ്ജനേയ മതി 
പാടവാനനം
കാഞ്ചനാദ്രിക 
കമനീയ വിഗ്രഹം
പാരിജാത തരുമൂല വാസിനം
ഭാവയാമി പവമാനന്ദനം.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3പാദങ്ങള്‍)
 നാലില്‍ കേതു, ഒമ്പതില്‍ ശനി, പത്തില്‍ കുജന്‍, രാഹു, പതിനൊന്നില്‍ ബുധന്‍, ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.
സല്‍ക്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ധനലാഭങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. തൊഴില്‍ സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥതയും സമാധാനവും കുറയും. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. യാത്രകള്‍ക്കിടയില്‍ വിഷമതകള്‍ ഉണ്ടാകും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരും. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കരുത്. മറ്റുള്ളവരെ അപവാദം പറയരുത്. വീട്ടുപകരണങ്ങള്‍ക്ക് നാശം വരും.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ ത്രിപുര സുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ദൃഷ്ട്വാ സംഭൃതസംഭ്രമഃ 
കമലഭ്ര-
സ്ത്വല്‍ പാദപാഥോരുഹേ
ഹര്‍ഷാവേശവശം
വദോനിപതിതഃ
പ്രീത്വാ കൃതാര്‍ത്ഥീഭവന്‍
ജ്ഞാനോസ്വേവ
 മനീഷിതം മമ വിഭോ
ജ്ഞാനം തദാപാദയേ
ദ്വൈതാദ്വൈതഭവല്‍ 
സ്വരൂപപര, മി
ത്വാചഷ്ടാ തം ത്വാം ഭജേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
 മൂന്നില്‍ കേതു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ കുജന്‍, രാഹു, പത്തില്‍ ബുധന്‍, ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനലാഭൈശ്വര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം പുഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. പല ആപത് ഘട്ടങ്ങളും ഉണ്ടാകും. അപമാനങ്ങള്‍ ഏല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ പരിധിവിടാതെ ശ്രദ്ധിക്കണം. നേതൃഗുണം ഉണ്ടാകും. പിതൃതുല്യജനങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടതായി വരും. എന്തിനും പ്രതിലോമമായി സംസാരിക്കുന്നത് ഒഴിവാക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലായ വരും. ദൂരദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വരും.
ദോഷനിവാരണത്തിന് ശിവങ്കല്‍ ധാരയും മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലിയും കഴിച്ച്
'ത്രൈഗുണ്യാഞ്ച
 മഹാശൂരം 
ബ്രഹ്മാവിഷ്ണു മഹേശ്വരം
മഹാപാപ ദേവം തം സൂര്യം പ്രണമാമ്യഹം.'
ഈ സ്തോത്രം നിത്യവും രാവിലെ ജപിച്ച് ആദിത്യനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, ഏഴില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, രാഹു, ഒന്‍പതില്‍ ബുധന്‍, ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാകും. ധനത്തെ സംബന്ധിച്ച് കലഹങ്ങള്‍ ഉണ്ടാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. വളരെ സാവധാനം കാര്യങ്ങള്‍ ചെയ്യാനാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം മൂലം കലഹങ്ങള്‍ വരെ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യ കലഹങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളില്‍ വൈകല്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വ്രണങ്ങള്‍, മുറിവ്, നേത്രരോഗം, വാതബന്ധിയായ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേഗത കൂടുതലാകും.
ദോഷനിവാരണത്തിന് ഭഗവതി ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഭൂതനാഥ സദാനന്ദ! സര്‍വ്വഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ! ശാസ്ത്രേ തുഭ്യം നമോ നമഃ'
ഈ സ്തോത്രം ജപിച്ച് ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ആറില്‍ ശനി, ഏഴില്‍ കുജന്‍, രാഹു, അഷ്ടമത്തില്‍ ബുധന്‍, ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.
പലവിധ ആപത്തുകളും ഉണ്ടാകാനിടയുണ്ട്. ദാമ്പത്യകലഹങ്ങള്‍ ഉണ്ടാകും. നേത്രരോഗം, ഉദരവ്യാധി, വീഴ്ച ഇവയുണ്ടാകാനിടയുണ്ട്. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. മനഃസന്തോഷം കുറയും. നല്ല വാക്കുകള്‍ പറഞ്ഞ് പല കാര്യങ്ങളും നേടാനാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. അരുചികരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ചെലവുകള്‍ കൂടുതലാകും. മറ്റുള്ളവരുടെ ഉപദേശങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല അവസരമാണ്.
ദോഷനിവാരണത്തിന് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'പഞ്ചാശബ്ധമധുനാസ്വയയോള ദ്ധരൂപ-
മേകം പരാര്‍ദ്ധമതി മൃത്വഹി വര്‍ത്തതേ ളസൌ
തത്രാന്ത്യരാത്രിജനിതാന്‍ കഥയാമിദ്രമന്‍
പശ്ചാഭിനാവതരണേ ചദവദ്വിലാസാന്‍.'
ഈ വിഷ്ണുസ്തോത്രം നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
അഞ്ചില്‍ ശനി, ആറില്‍ കുജന്‍, രാഹു, ഏഴില്‍ ബുധന്‍, ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കലഹഭയം ഒഴിയുകയില്ല. ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളിലിടപെടരുത്. ബന്ധനാവസ്ഥവരെയുണ്ടാകാനുള്ള സാധ്യതകളുണ്ട്. മക്കളെക്കൊണ്ട് ആധി കൂടുതലാകും. പൂര്‍വ്വിക ധനത്തിന് നാശം വരും. അര്‍ശ്ശോരോഗം, ഗുഹ്യരോഗങ്ങള്‍ ഇവയുണ്ടാകും. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായിവരും. എപ്പോഴും ദുഃഖഭാവമായിരിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വ്യവഹാരകാര്യത്തില്‍ വിജയിക്കും.
ദോഷനിവാരണത്തിന് ശാസ്താവിന് എള്ളുപായസം  നിവേദ്യം നടത്തുകയും
'ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം
ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗത് ഗുരുംچ
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
 നാലില്‍ ശനി, അഞ്ചില്‍ കുജന്‍, രാഹു, ആറില്‍ ബുധന്‍, ശുക്രന്‍, ഏഴില്‍ ആദിത്യന്‍, വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടിലും മനസ്സിലും സ്വസ്ഥത കുറയും. ചെലവുകള്‍ കൂടുതലാകും. ദമ്പതിമാര്‍ വേര്‍പിരിഞ്ഞിരിക്കേണ്ടതായി വരും.  വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താം. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. സ്ഥാനക്കയറ്റം ലഭിക്കും. ചെറുമക്കളുടെ കാര്യങ്ങളില്‍ ഉത്ക്കണ്ഠ കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. സത്കര്‍മ്മങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും.  ബന്ധുക്കളുമായി അകലേണ്ടതായി വരും. തൊഴില്‍രംഗം പുഷ്ടിപ്പെടും. മൂത്രാശയബന്ധിയായ ഗര്‍ഭാശയ ബന്ധിയായും ഉള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'അംബാനൂപുരരത്നകങ്കണധാരീ
കേയൂര ഹാരാവലീ
ജാതിചമ്പകവൈജയന്തീ ലഹരീ
ഗ്രൈവേയ കൈരാജിത്
വീണാവേണുവിനോദമണ്ഡിതകരാ
വീരാസനാ സംസ്ഥിതാ
ചിദ്രുപി പരദേവതാ ഭഗവതീ
ശ്രീരാജരാജേശ്വരീ.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 
 
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ ശനി, നാലില്‍ കുജന്‍, രാഹു, അഞ്ചില്‍ ബുധന്‍, ശുക്രന്‍, ആറില്‍ ആദിത്യന്‍, വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടില്‍ കലഹങ്ങള്‍ കൂടുതലാകും. മനഃസന്തോഷം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ വിരോധത്തിലാകും. പലപ്പോഴും തന്‍റെ അഭിപ്രായങ്ങള്‍ പുറത്തുപറഞ്ഞറിയിക്കാന്‍ പറ്റാതെ വരും. യാത്രകള്‍ വേണ്ടിവരും. ചില കാര്യങ്ങളില്‍ സാഹസികമായി ഇടപെടേണ്ടതായി വരും. ഉപാസനകള്‍ക്ക് ശക്തി കൂടുതലാകും. ധനലാഭങ്ങളുണ്ടാകുമെങ്കിലും വഴിവിട്ട ചെലവുകള്‍ ഉണ്ടാകും. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. പനി, ചുമ, ശ്വാസതടസ്സം ഇവ ശ്രദ്ധിക്കണം. സുഖസൗകര്യങ്ങളില്‍ തൃപ്തി തോന്നുകയില്ല. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ ഐക്യമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ഹേതുസമസ്ത ജഗതാമത്രി ഗുണാപി ദോഷൈര്‍-
തജ്ഞായസേ ഹരിഹരാദിഭിരവ്യ പാരാ
സര്‍വ്വാശ്രയാഖിലമിദം ജഗദം ശഭൂതമവ്യാകൃതാഹരിപരമാ പ്രകൃതിസ്തു മാദ്യാ'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ ശനി, മൂന്നില്‍ കുജന്‍, രാഹു, നാലില്‍ ബുധന്‍, ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
പുതിയ വീട് പണി തുടങ്ങാം. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും മടിയും ഉണ്ടാകും. ധനാഗമങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണവും കാലുകള്‍ക്ക് ബലക്കുറവും ഉണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും കര്‍മ്മമണ്ഡലം മെച്ചപ്പെടും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. ശത്രുക്കളില്‍നിന്ന് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുണ്ടാകും. ഉപാസനകള്‍ക്ക് മുടക്കം വരും.  മുഖത്ത് മുറിവുകളും പാടുകളും ഉണ്ടാകാനിടയുണ്ട്.
ദോഷനിവാരണത്തിന് ശിവങ്കല്‍ വിദ്യാര്‍ത്ഥികള്‍ മേധാസൂക്തം പുഷ്പാഞ്ജലിയും മറ്റുള്ളവര്‍ ധാരയും കഴിക്കുകയും,
'നരകഹര, ദുരിതാഹര, മുരമഥ മധുമഥവ
നാരദസേവിത, നാരായണ ഹരേ.'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ശനി, രണ്ടില്‍ കുജന്‍, രാഹു, മൂന്നില്‍ ബുധന്‍, ശുക്രന്‍, നാലില്‍ ആദിത്യന്‍, വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
പുതിയ ഗൃഹനിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വാക്ദോഷം മൂലം കലഹങ്ങള്‍ ഉണ്ടാകും. സത്യം മറച്ചുവെച്ച് വക്രതയോടെ സംസാരിക്കേണ്ടതായി വരും. ആയുധങ്ങള്‍കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം ധനനഷ്ടം ഉണ്ടാകും. അനിഷ്ടാനുഭവങ്ങള്‍ ഉണ്ടാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനോവിചാരം കൂടുതലാകും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്കും ദുഃഖാനുഭവങ്ങളുണ്ടാകും. അവരുമായുള്ള ശത്രുത കൂടുതലാകും. സ്വജനങ്ങളുടെ വേര്‍പാട് മനോദുഃഖം കൂടുതലാകും. ദൂരയാത്രകള്‍ വേണ്ടിവരും. നീര്‍ക്കെട്ട്, പനി ഇവയ്ക്ക് സാദ്ധ്യതകളുണ്ട്.
ദോഷനിവാരണത്തിന് ഗണപതിഹോമം കഴിക്കുകയും,
'വരാഹം പുണ്ഡരീകാക്ഷം നൃസിംഹം
 നരകാന്തകം
അവ്യക്തം ശാശ്വതം വിഷ്ണു അനന്തമജവ്യയം.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ കുജന്‍, രാഹു, രണ്ടില്‍ ബുധന്‍, ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, വ്യാഴം,  ഏഴില്‍ കേതു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
അലക്ഷ്യമായി യാത്രകള്‍ ചെയ്യും. അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ദുഷ്ടജനങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. ഏകാഗ്രത കുറയും. പലവിധ രോഗാരിഷ്ടതകള്‍ക്കിടയുണ്ട്. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. സ്ഥാനക്കയറ്റം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ധനനഷ്ടം ഉണ്ടാകും. തൊഴില്‍രംഗത്ത് പ്രശ്നങ്ങളുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്. പൊതുപ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.
ദോഷനിവാരണത്തിന് ഭദ്രകാളിക്ക് കുരുതിപുഷ്പാഞ്ജലി കഴിക്കുകയും,
'തവൈവ കൃപയാ
 പുനഃ സരസിജേന
തേനൈവസ
പ്രകല്പ്യ ഭുവനത്രയീം
 പ്രവവൃതേ
പ്രജാനിര്‍മ്മിതാ
തഥാവിധ കൃപാഭരോഗുരുമരുല്‍
പുരാധീശ്വര!
ത്വമാശു പരിപാഹിമാം
ഗുരു ദയോക്ഷിതൈരീക്ഷിതൈഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY