08:08am 03 July 2024
NEWS
അനിൽ ആന്റണി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു

21/07/2023  07:38 AM IST
nila
അനിൽ ആന്റണി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു
HIGHLIGHTS

ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്റണി മോദിയെ നേരിട്ട് കണ്ട് ചർച്ച നടത്തുന്നത്. 

ന്യൂഡൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി അടുത്തിടെ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, അനിൽ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം അനിൽ ആന്റണി പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. 

ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്റണി മോദിയെ നേരിട്ട് കണ്ട് ചർച്ച നടത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ച്ചയ്ക്കിടെ ചർച്ചയായി എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആൻറണിയെ ബിജെപിയിലെത്തിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL