11:25am 08 July 2024
NEWS
ഭക്ഷ്യ വിഷബാധ മരണം- നഗരസഭ സ്പോൺസർ ചെയ്ത കൊലപാതകം-ബിജെപി
26/10/2023  05:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭക്ഷ്യ വിഷബാധ മരണം- നഗരസഭ സ്പോൺസർ ചെയ്ത കൊലപാതകം-ബിജെപി
HIGHLIGHTS

തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ അനാസ്ഥയും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖലയുടെ കെടുകാര്യസ്ഥതയുമാണ് 24 വയസ്സ് മാത്രം പ്രായമായ യുവാവിന്റെ മരണത്തിന് കാരണമെന്ന് എസ്. സജി ആരോപിച്ചു

കാക്കനാട് -തൃക്കാക്കര മാവേലി പുരത്തുളള  ഹോട്ടൽ   ലേ ഹയാത്ത്   നിന്നും  ഷവർമ കഴിച്ചതിനെ തുടർന്ന്   മരണം സംഭവിച്ച   കോട്ടയം കിടങ്ങൂർ സ്വദേശിയും   വ്യവസായ മേഖലയിലെ  ജോലിക്കാരനുമായ   രാഹുൽ  ഡി  നായരുടെ  മരണം തൃക്കാക്കര നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും സ്പോൺസർ ചെയ്ത കൊലപാതകമാണെന്ന് ബിജെപി ജില്ലാ ജന സെക്രട്ടറി അഡ്വക്കേറ്റ് എസ് സജി ആരോപിച്ചു.
രാഹുൽഡി നായരുടെ മരണത്തിന് ഉത്തരവാദികളയവരെ അറസ്റ്റ് ചെയ്യുക, നഗരസഭ ചെയർപേഴ്സൺ  രാജിവെക്കുക എന്നീ  വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട്  ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റി ലേ ഹയാത്ത്  ഹോട്ടലിനു മുൻ പിൽ നിന്ന് മുൻസിപ്പാലിറ്റിയിലേക്ക്  നടത്തിയ മാർച്ച്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ അനാസ്ഥയും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖലയുടെ കെടുകാര്യസ്ഥതയുമാണ് 24 വയസ്സ് മാത്രം പ്രായമായ യുവാവിന്റെ മരണത്തിന് കാരണമെന്ന് എസ്. സജി ആരോപിച്ചു. കൂണുപോലെ ജില്ലയിൽ ഉണ്ടാകുന്ന ഹോട്ടലുകൾക്ക് ആരോഗ്യ വകുപ്പിന്റെ വേണ്ടത്ര പരിശോധനകൾ നടക്കുന്നില്ല. നഗരസഭ കാവടത്തിനു മുന്നിൽ പോലീസ് തടഞ്ഞ മാർച്ചിൽ തൃക്കാക്കര മണ്ഡലം പ്രസിഡന്റ്  സി.കെ.ബിനുമോൻ അധ്യക്ഷനായി. മണ്ഡലം ജന. സെക്രട്ടറി മാരായ സജീവൻ കരിമക്കാട്, സി.ബി. അനിൽകുമാർ, എം.എ  രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ സുനിൽകുമാർ , മിനി ടീച്ചർ, ബീന കുമാരി, എൻ.കെ.രതീഷ് കുമാർ, എസ്.സ്മിജു ,അശോകൻ   എന്നിവർ മാർച്ചിന്   നേതൃത്വം നൽകി

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam