09:38am 08 July 2024
NEWS
ആവേശക്കടലായി തീരദേശയാത്ര
28/10/2023  06:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആവേശക്കടലായി തീരദേശയാത്ര
HIGHLIGHTS

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.ഷൈജു നയിക്കുന്ന തീരദേശയാത്ര രണ്ടാം ദിനത്തിൽ തീരപ്രദേശങ്ങളിൽ ആവേശക്കടലായി മാറി

കൊച്ചി : ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.ഷൈജു നയിക്കുന്ന തീരദേശയാത്ര രണ്ടാം ദിനത്തിൽ തീരപ്രദേശങ്ങളിൽ ആവേശക്കടലായി മാറി  ഇടക്കൊച്ചിയിൽ നിന്നും ആരംഭിച്ചു പെരുമ്പടപ്പ്, കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനംതുടങ്ങിയ കായലോര-കടലോര മേഖലകളിലൂടെ കടന്നുപോയ യാത്രയെ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു ഇടകൊച്ചിയിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു  യാത്ര ഉദ്ഘാടനം ചെയ്തു.


പാമ്പായിമൂല,പെരുമ്പടപ്പ്, കുമ്പളങ്ങി, കണ്ടക്കടവ്, കുണ്ടുപറമ്പ്, ചെല്ലാനം ഹാർബർ, കണ്ടക്കടവ്, കണ്ണമാലി പള്ളി, മാനശ്ശേരി, പപ്പങ്ങമുക്ക്, ഫിഷർമെൻകോളനി, നസ്രത്ത്, ആഗ്നസ് ജംഗ്ഷൻ, ഫോർട്ട്കൊച്ചി വെളി, അമരാവതി, ചെറളായി, ആനവാതിൽ, ചുള്ളിക്കൽ, പച്ചാളം, ഷണ്മുഖപുരം, ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ ജംഗ്ഷൻ, ഞാറക്കൽ ആശുപത്രിപ്പടി, നായരമ്പലം, പത്തളാംകുളങ്ങര, മുനമ്പം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചെറായിയിൽ സമാപിച്ചു.


സ്വീകരണയോഗങ്ങളിൽ .ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജില്ലാ സഹപ്രഭാരി . വെള്ളിയാംകുളം പരമേശ്വരൻ,മേഖലാ വൈസ് പ്രസിഡണ്ട് എം.എൻ. മധു, മേഖലാ സെക്രട്ടറി അഡ്വ.പി.എൽ. ബാബു, സംസ്ഥാന സമിതി അംഗങ്ങളായ എൻ. പി. ശങ്കരൻകുട്ടി, വി.കെ. സുദേവൻ, അഡ്വ. കെ.വി. സാബു, സി.ജി. രാജഗോപാൽ,പി. ആർ. ശിവശങ്കരൻ, കെ.പി. രാജൻ, സുധ ദിലീപ്,  സംസ്ഥാന ലീഗൽ സെൽ കൺവീനർ അഡ്വ.പി.കൃഷ്ണദാസ്, വ്യവസായസെൽ സംസ്ഥാന കൺവീനർ എ. അനൂപ്, വ്യാപാരിസെൽ സംസ്ഥാന കൺവീനർ പി.വി. അതികായൻ, പരിസ്ഥിതി സെൽ സംസ്ഥാന കൺവീനർ ഡോ. സി.എം. ജോയ്, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ്, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് വിനീത ഹരിഹരൻ, ജില്ലാവൈസ്.പ്രസിഡണ്ടുമാരായ എൻ. എൽ ജയിംസ്, അഡ്വ. രമാദേവി തോട്ടുങ്കൽ, അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ സെകട്ടറിമാരായ ഷാജി മൂത്തേടൻ, ആർ. സജീകുമാർ, സന്ധ്യ ജയപ്രകാശ്,.മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ലേഖാ നായിക്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് വിനോദ് വർഗ്ഗീസ്, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര, ഒബിസി മോർച്ച ജില്ലാപ്രസിഡണ്ട് കെ.കെ. വേലായുധൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ യു മധുസൂദനൻ, എസ്.ആർ. ബിജു, കെ.എസ്. സുരേഷ്കുമാർ, ഷാലി വിനയൻ, ഡോ. ജലജ ആചാര്യ, എം.എൻ ഗോപി, പി.പി. സജീവ് എന്നിവർ പ്രസംഗിച്ചു. ചെറായിയിൽ നടക്കുന്ന  സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ. പ്രഫുൽകൃഷ്ണ ഉദ്ഘാടനം ചെയ്തു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam