08:01am 03 July 2024
NEWS
"2024! ഞാൻ മടങ്ങിവരും!"; ബിജെപിയുടെ പുതിയ പോസ്റ്ററിൽ ടെർമിനേറ്ററായി മോദി
30/08/2023  03:22 PM IST
web desk
2024 ഞാൻ മടങ്ങിവരും ബിജെപിയുടെ പുതിയ പോസ്റ്ററിൽ ടെർമിനേറ്ററായി മോദി
HIGHLIGHTS

ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ന്യൂ ഡെൽഹി: ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുവാൻ ഇരിക്കുന്നത്. ഇപ്പോഴിതാ യോഗത്തിന് മുന്നോടിയായി, അർനോൾഡ് ഷ്വാസ്‌നെഗർ (Arnold Schwarzenegger) അഭിനയിച്ച 'ടെർമിനേറ്റർ' (Terminator) ഫിലിം ഫ്രാഞ്ചൈസിയിലെ സാങ്കൽപ്പിക സൈബർഗ് (സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി ശക്തിയുള്ള ഒരു സങ്കല്‍പിക യന്ത്രം) കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്ന പോസ്റ്ററാണ് ബിജെപി ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നത്.

"2024! ഞാൻ മടങ്ങിവരും!" അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ യോജിച്ചുള്ള പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ പരിഹസിച്ച് പോസ്റ്ററിൽ പറയുന്നു.
ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്ററിനൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. സ്വപ്നം കാണുക! ടെർമിനേറ്റർ എപ്പോഴും വിജയിക്കും."


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി 26-കക്ഷികളടങ്ങുന്ന പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് നാളെ മുതൽ മുംബൈയിൽ രണ്ട് ദിവസത്തെ യോഗം ചേരും.

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിലും രണ്ട് ദിവസത്തെ അവലോകന യോഗവും പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ആദ്യം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മുംബൈയിലെ ഔദ്യോഗിക വസതിയിൽ നടക്കും. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. 

തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേരുന്നത്. ഇന്ത്യ മുന്നണിയുടെ കൺവീനറെ നിശ്ചയിക്കുന്ന കാര്യത്തിലും യോ​ഗത്തിൽ ചർച്ച നടക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL