12:32pm 05 July 2024
NEWS
'ഭരണം നശിപ്പിച്ചു'; മുഖ്യമന്ത്രിക്ക് പഴയ കമ്മ്യൂണിസ്റ്റുകാരുടെ ബോംബ് ഭീഷണി
30/12/2023  03:11 PM IST
web desk
'ഭരണം നശിപ്പിച്ചു'; മുഖ്യമന്ത്രിക്ക് പഴയ കമ്മ്യൂണിസ്റ്റുകാരുടെ ബോംബ് ഭീഷണി
HIGHLIGHTS

കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണികത്ത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തൃക്കാക്കര പൊലീസ്.

കത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. നവകേരള സദസിന്റെ മാറ്റിവച്ച യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കവെയാണ് ഭീഷണി.

പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെന്നും കത്തിൽ പരാമർശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ ബോംബ് വയ്ക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. 

ഇതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കത്തിലെ സീൽ ഉൾപ്പെടെയുള്ളവ വ്യക്തമല്ല. ഇത് എവിടെനിന്നാണ് അയച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam