09:40am 08 July 2024
NEWS
നവകേരള സദസ്സിൽ ബോംബ് ഭീഷണി; യുവാവിനെ പിടികൂടി
04/12/2023  11:12 AM IST
web desk
നവകേരള സദസ്സിൽ ബോംബ് ഭീഷണി; യുവാവിനെ പിടികൂടി
HIGHLIGHTS

നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച നഗരൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കേരള പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്ക് ഭീഷണി എത്തിയത്.

യുവാവിൻ്റെ മൊബൈൽ നമ്പരിൽ നിന്നും 2 കോൾ ERSS കൺട്രോളിൻ്റെ 112 എന്ന എമർജൻസി നമ്പറിൽ ലഭിച്ചു.  തുടർന്ന്ഫോൺ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA