11:18am 01 July 2024
NEWS
യുവതിക്ക് പണംകൊണ്ട് പരവതാനി വിരിച്ച് ബിസിനസുകാരനായ കാമുകൻ

26/06/2024  05:52 PM IST
nila
യുവതിക്ക് പണംകൊണ്ട് പരവതാനി വിരിച്ച് ബിസിനസുകാരനായ കാമുകൻ

പ്രണയത്തിന് കണ്ണില്ല എന്ന് പറയാറുണ്ട്. ഇപ്പോഴിതാ, പണത്തിനും മേലെയാണ് തന്റെ പ്രണയമെന്ന് പറയുകയാണ് ഒരു ബിസിനസുകാരനായ യുവാവ്. ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ സെർജി കൊസെങ്കോ എന്ന യുവാവാണ് തന്റെ പ്രണയം പണത്തിനും മേലെയെന്ന് പറയുന്നത്. വെറുതെ പറയുകയല്ല. തന്റെ കാമുകിക്കായി പണം കൊണ്ട് പരവതാനി ഒരുക്കിയാണ് ഇദ്ദേ​ഹം സ്വീകരിച്ചത്. 

'മിസ്റ്റർ താങ്ക്യൂ' എന്ന പേരിൽ  ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സെർജി കൊസെങ്കോ പ്രോപ്പർട്ടി ബിസിനസുകാരനാണ്. ഇത് കൂടാതെ നിരവധി ബിസിനസുകൾ വേറെയുമുണ്ട് ഇദ്ദേഹത്തിന്. റിപ്പോർട്ടുകൾ പ്രകാരം 500 ദശലക്ഷം ഡോളറിൻ്റെ ആസ്തിയുണ്ട് സെർജിയ്ക്ക്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെയും ധാരാളം പണം സമ്പാദിക്കുന്നുണ്ട്.

സെർജിയുടെ ഏറ്റവും പുതിയ വീഡിയോ അദ്ദേഹ​ത്തിന്റെ കാമുകിക്കൊപ്പമുള്ളതാണ്. 'രസകരമായ കാര്യം ഞാൻ പറയട്ടെ, പണത്തേക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ കാമുകിയെ ഹെലികോപ്റ്ററിൽ നിന്നും കൈപിടിച്ച് ഇറക്കി നോട്ടുകെട്ടുകൾക്ക് മുകളിലൂടെ സാവധാനം കൈപിടിച്ചു കൂട്ടിക്കൊണ്ട് വരുന്ന സെർജിയുടെ വീഡിയോ വളരെ പെട്ടെന്നാണ് സൈബർ ലോകത്ത് വൈറലായത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD