10:41am 08 July 2024
NEWS
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ നടന്നത് പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ പരിശീലനം - സി.ആർ. പ്രഫുൽ കൃഷ്ണൻ
17/11/2023  04:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ നടന്നത് പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ പരിശീലനം - സി.ആർ. പ്രഫുൽ കൃഷ്ണൻ
HIGHLIGHTS

എറണാകുളം പ്രെസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ചത് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്. ഇപ്പോൾ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്നത് വെറും പരിശീലനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ അഭിപ്രായപ്പെട്ടു. എറണാകുളം പ്രെസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ ഷാഫി പറമ്പിൽ എം എ ൽ എ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. വ്യാജ തിരിച്ചറിയൽ കാർഡെന്ന ഈ കുറ്റകൃത്യം ചെയ്ത ഷാഫി പറമ്പിൽ എം എൽ എ സ്ഥാനത്ത് നിന്ന് രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
. ഈ വ്യാജ രേഖ ചമയ്ക്കൽ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല , കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ക്കടക്കം ഇതിൽ പങ്കുണ്ട്. ഇക്കാര്യത്തിൽ നീതി പൂർവ്വകമായ അന്വേഷണം അനിവാര്യമാണ്.

കേന്ദ്ര ഏജൻസികളുടെയടക്കം അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് തട്ടിപ്പ് സംഘമാണെന്നും അവർക്ക് മുന്നിൽ അധോലോക സംഘങ്ങൾ പോലും നാണിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ ,ജനറൽ സെക്രട്ടറി കാർത്തിക് പാറയിൽ , മീഡിയ കൺവീനർ അരുൺ പച്ചാളം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam