08:03am 03 July 2024
NEWS
മുതിർന്ന മൂന്ന് എംഎൽഎമാർക്ക്ക്യാ ബിനറ്റ് പദവി; അതൃപ്തരെ അനുനയിപ്പിക്കാൻ സിദ്ധരാമയ്യ
30/12/2023  12:14 PM IST
വിഷ്ണുമംഗലം കുമാർ
മുതിർന്ന മൂന്ന് എംഎൽഎമാർക്ക്ക്യാ ബിനറ്റ് പദവി; അതൃപ്തരെ അനുനയിപ്പിക്കാൻ സിദ്ധരാമയ്യ

ബംഗളുരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തരായി കഴിയുന്ന ധാരാളം എംഎൽഎമാർ കർണാടകത്തിലെ കോൺഗ്രസ്സിലുണ്ട്. തല മുതിർന്ന എംഎൽഎമാരുമുണ്ട് അക്കൂട്ടത്തിൽ. കോർപറേഷനുകളുടെയും ബോർഡുകളുടെയും  ചെയർപേഴ്സൺ പദവികൾ നൽകി അസംതൃപ്തരെയും കുഴപ്പക്കാരെയും അനു നയിപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്. അതിനും വഴങ്ങാത്ത ചില മുതിർന്ന എംഎൽഎമാർ മുഖ്യമന്ത്രിയ്ക്കും പാർട്ടി നേതൃത്വത്തിനും കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. പലതവണ മന്ത്രിയായിട്ടുള്ള ആർ.വി ദേശ്പാന്ധെ, മുൻമന്ത്രിയും മുൻ എംപിയുമായ ബസവരാജ് റായറെഡ്‌ഡി, നിയമസഭാ കൗൺസിൽ മുൻ ഉപാധ്യക്ഷൻ ബി.ആർ.പാട്ടീൽ എന്നിവരാണ് സിദ്ധരാമയ്യയെ സമ്മർദ്ദത്തിലാക്കുന്നത്. ബസവരാജ് റായറെഡ്‌ഡിയും ബി.ആർ.പാട്ടീലും ഗവണ്മെന്റിനെ ഇടയ്ക്കിടെ പരസ്യമായി കുറ്റപ്പെടുത്തുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനായി മൂന്ന് പേർക്കും ക്യാബിനറ്റ് റാങ്കോടെ പുതിയ പദവികൾ നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. ആർ വി ദേശ്പാന്ധെ ഭരണപരിഷ്കാര കമ്മീഷൻ ചെയർ പേഴ്സനാകും. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവിയാണ് ബസവരാജ് റായറെഡ്ഢിയ്ക്ക് നൽകിയിട്ടുള്ളത്. ബി ആർ  പാട്ടീൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി പ്രവർത്തിക്കും. ലോകസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളെയെല്ലാം കൂട്ടിയിണക്കി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമമാണ് ഹൈക്കമാ ണ്ടിന്റെ അനുമതിയോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL