12:42am 05 July 2024
NEWS

പാനിപൂരിയിലും ഷവർമയിലും കാൻസർ സാധ്യതയുള്ള കൃത്രിമനിറങ്ങൾ

02/07/2024  06:00 PM IST
nila
 പാനിപൂരിയിലും ഷവർമയിലും കാൻസർ സാധ്യതയുള്ള കൃത്രിമനിറങ്ങൾ

പാനിപൂരിയിലും ഷവർമയിലും കാൻസർ സാധ്യതയുള്ള കൃത്രിമനിറങ്ങൾ. കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാ​ഗം നടത്തിയ പരിശോധനയിലാണ് പാനിപൂരിയിലും ഷവർമയിലും നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ കാൻസറിന് കാരമാകുന്നവയാണെന്ന് വ്യക്തമായത്. പരിശോധനയുടെ ഭാ​ഗമായി ശേഖരിച്ച 22 ശതമാനം പാനിപൂരി സാമ്പിളുകളും ഉപയോ​ഗയോ​ഗ്യമല്ലെന്നും അധികൃതർ അറിയിച്ചു. ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ എന്നീ കെമിക്കലുകളാണ് പാനിപൂരി സാമ്പിളുകളിൽ കണ്ടെത്തിയത്.

സിന്തറ്റിക് കളറുകൾ അമിതമായി ചേർത്ത ഷവർമകൾ വിറ്റ ഭക്ഷ്യവിൽപന ശാലകൾക്കെതിരെയും അധികൃതർ നടപടിയെടുത്തിട്ടുണ്ട്. പതിനേഴ് ഷവർമ സാമ്പിളുകളിൽ എട്ടെണ്ണത്തിൽ കൃത്രിമനിറങ്ങളുടെ സാന്നിധ്യവും അമിതമായ അളവിൽ ബാക്ടീരിയയും കണ്ടെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL