09:26am 08 July 2024
NEWS
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

07/06/2024  04:18 PM IST
nila
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചുയ കോഴിക്കോട് കോന്നാട് ബീച്ചിൽ ഇന്ന് ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.  

കാറിന് തീപിടിച്ച ഉടൻതന്നെ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode