07:26am 03 July 2024
NEWS
"മോദിജീ, എന്നെ നിങ്ങളുടെ യോഗ പരിശീലകയായി നിർത്തുക.." പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് നടിക്കെതിരെ കേസ്
22/11/2023  01:08 PM IST
web desk
മോദിജീ, എന്നെ നിങ്ങളുടെ യോഗ പരിശീലകയായി നിർത്തുക..പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് നടിക്കെതിരെ കേസ്
HIGHLIGHTS

വീഡിയോയിൽ കാണിക്കുന്ന വ്യായാമം അശ്ലീലതയും അപമര്യാദയും അടങ്ങിയിട്ടുള്ളതാണെന്നും ഇത് ഞങ്ങളുടെ ബഹുമാനപ്പെട്ട നേതാവിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയേ അപമാനിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ആക്ഷേപകരമായ പരാമർശവും അശ്ലീല ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തത്.

"മോദി ജി, നിങ്ങൾ എന്നെ നിങ്ങളുടെ യോഗ ടീച്ചറായി നിർത്തുക.. ഞാൻ നിങ്ങൾക്ക് യോഗ പറഞ്ഞു തരാം, വയറ് എങ്ങനെ ഉള്ളിലാക്കാമെന്ന് നോക്കൂ.." എന്നാണ് നടി വീഡിയോയിൽ പറയുന്നത്.

ഒപ്പം മോദിയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണകരമാകുമെന്ന് വിശ്വസിക്കുന്ന ഒരു വ്യായാമം രാഖി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് 'പാതി യോഗ, പകുതി എയ്റോബിക്സ്' ആണ് വീഡിയോയിൽ കാണിക്കുന്നത്.

വീഡിയോയിൽ കാണിക്കുന്ന വ്യായാമം അശ്ലീലതയും അപമര്യാദയും അടങ്ങിയിട്ടുള്ളതാണെന്നും ഇത് ഞങ്ങളുടെ ബഹുമാനപ്പെട്ട നേതാവിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ഇതാണ് നടിക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL