10:24am 08 July 2024
NEWS
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം, വെന്റിലേറ്ററുകള്‍ സജ്ജമാക്കണം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം
24/12/2022  02:34 PM IST
Veena
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം, വെന്റിലേറ്ററുകള്‍ സജ്ജമാക്കണം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം
HIGHLIGHTS

ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.

ഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്‌സിജന്റെയും വെന്റിലേറ്റർ അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദേശം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.

ഓക്‌സിജൻ ഉത്പാദന കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തന ക്ഷമമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ഇവ നിരന്തമായി പരിശോധനയ്ക്കു വിധേയമാക്കണം.അതിനായി മോക്ക് ഡ്രിൽ സംഘടിപ്പിക്കണം.

മെഡിക്കൽ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത വെല്ലുവിളികളെ നേരിടുന്നതിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി സംസ്ഥാനങ്ങൾക്കെഴുതിയ കത്തിൽ പറയുന്നു. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനമില്ല. എന്നാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് കത്തിൽ നിർദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL