09:55am 08 July 2024
NEWS
കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം
20/07/2022  08:15 PM IST
Veena
കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം
HIGHLIGHTS

പരിശോധനയും വാക്സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു.
 

ഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ  കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു.
 
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,28,525 ആയി ഉയര്‍ന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  മഹാരാഷ്ട്രയില്‍ 2279 കേസുകളും തമിഴ്‌നാട്ടില്‍ 2142 കേസുകളും കര്‍ണാടകത്തില്‍ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 585 കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 658 കേസുകളഉം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL