09:25am 01 July 2024
NEWS
ചാലിയാർ ദോഹ ലോക പരിസ്ഥിതി ദിന ബോധവൽക്കരണം നടത്തി
08/06/2022  10:07 PM IST
റഫീക്ക് വടക്കേകാട്
ചാലിയാർ ദോഹ ലോക പരിസ്ഥിതി ദിന ബോധവൽക്കരണം നടത്തി
HIGHLIGHTS

ഖത്തറിലെ പ്രമുഖ ആർട്ടിസ്റ്റുകളായ ബാസിത് ഖാൻ, ഫൈസൽ കുപ്പായി, ബഷീർ നന്മണ്ട, ശ്യാം ദാസ് ആലപ്പുഴ, മണിമാല, സ്വാതി സിംഗ് എന്നിവർ ലൈവ് പെയിന്റിംഗിൽ പങ്കെടുത്തു.

ദോഹ: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ചാലിയാർ ദോഹ അബുഹമൂറിലെ സഫാരിമാളിൽ ലോക പരിസ്ഥിതിദിനാചരണവും ബോധവൽക്കരണവും നടത്തി. ഓരോ വർഷവും വ്യത്യസ്തപരിപാടികളുമായി ചാലിയാർ ദോഹ പരിസ്ഥിതിദിനം കൊണ്ടാടാറുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ഓര്‍മപ്പെടുത്തിയാണ് ഈ പരിസ്ഥിതി ദിനം കടന്നു പോകുന്നത്. മനുഷ്യന് ജീവിക്കാന്‍ ഈ ഒരൊറ്റ ഭൂമി മാത്രമേ ഉള്ളൂ, ഇത് നശിച്ചാല്‍ ചെന്ന് പാര്‍ക്കാന്‍ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന ക്യാംപെയ്‌ൻ ലക്ഷ്യമിടുന്നത് .*ഓൺലി വൺ എർത്* എന്ന ശീർഷകത്തിൽ ഒരൊറ്റ ഭൂമിയേയും ആ ഭൂമി വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ലൈവ് പെയിന്റിങ്ങിലൂടെ ഖത്തറിലെ കലാകാരൻമാർ തങ്ങളുടെ ക്യാൻവാസുകളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളംബംരം ചെയ്യുന്ന ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചു. ഖത്തറിലെ പ്രമുഖ ആർട്ടിസ്റ്റുകളായ ബാസിത് ഖാൻ, ഫൈസൽ കുപ്പായി, ബഷീർ നന്മണ്ട, ശ്യാം ദാസ് ആലപ്പുഴ, മണിമാല, സ്വാതി സിംഗ് എന്നിവർ ലൈവ് പെയിന്റിംഗിൽ പങ്കെടുത്തു. പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഭാവിയുടെ പ്രകൃതിയെ കുട്ടികളുടെ ഭാവനയിലൂടെ എന്ന വിഷയത്തിൽ കുട്ടികൾക്കായി ഡ്രായിങ് & കളറിങ് മത്സരങ്ങളും സംഘടിപ്പിച്ചു.

ഹമദ് മെഡിക്കൽ കോപ്പറേഷനിലെ റിസേർച്ചറും, എൻവിയോർമെന്റ് മൈക്രോ ബയോളജിയിൽ പി എച് ഡി ഹോൾഡർ കൂടിയായ ഡോക്ടർ പ്രതിഭ ഉത്ഘാടനപ്രസംഗത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ഷൗക്കത്തലി ടി. എ. ജെ,ഹൈദർ ചുങ്കത്തറ, സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടയാട്ട്, അജ്മൽ അരീക്കോട്, ഷഹാന ഇല്ലിയാസ് എന്നിവർ സംസാരിച്ചു.

ചാലിയാർ ദോഹ പ്രസിഡന്റ്‌ സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലിയാർ ദോഹയുടെ പ്രഖ്യാപിത ലക്ഷ്യം പരിപൂർണ്ണ പരിസ്ഥിതി സംരക്ഷണവും, സമൂഹത്തെ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതുമാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു, ആക്ടിങ് ജനറൽ സെക്രട്ടറി സാബിഖുസാലാം എടവണ്ണ സ്വാഗതവും പറഞ്ഞു.

സഫാരി മാൾ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, രാഗം ലൈബ്രറി, ഫൈവ് പോയിന്റ് ഖത്തർ എന്നിവർ പരിപാടിയുടെ മുഖ്യ പ്രായോജകർ ആയിരുന്നു.

രതീഷ് കക്കോവ്, മുഹമ്മദ്‌ ലയിസ് കുനിയിൽ, രഘുനാഥ്‌ ഫറോക്ക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ഡോക്ടർ ഷഫീഖ് താപ്പി, ജൈസൽ വാഴക്കാട്, ഉണ്ണികൃഷ്‌ണൻ ഇല്ലത്ത്, അക്ഷയ് ചാലിയം എന്നിവർ ക്യാമ്പയിനിനു നേതൃത്വം നൽകി. ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL