07:25am 29 June 2024
NEWS
സെൽഫിയെടുക്കുന്ന ചങ്ങമ്പുഴ, ഒപ്പമുള്ളത്‌ ആരൊക്കെയെന്ന് മനസിലായോ? വൈറലായി ഒരു ഫോട്ടോ
01/07/2022  03:05 PM IST
Web Desk
സെൽഫിയെടുക്കുന്ന ചങ്ങമ്പുഴ, ഒപ്പമുള്ളത്‌ ആരൊക്കെയെന്ന് മനസിലായോ? വൈറലായി ഒരു ഫോട്ടോ

എഴുത്തുകാരൻ സുധീഷ്‌ രാഘവൻ പങ്കു വച്ച ഒരു ചിത്രമാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്‌. 
പഴയ കാലത്തെ ഒരു സെൽഫി.

ചങ്ങമ്പുഴയാണ് കൈ നീട്ടി സെൽഫിയെടുക്കുന്നത്.
മറ്റുള്ളവർ ആരൊക്കെ? എന്നാണ്‌ ചിത്രം പങ്കു വച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചത്‌. വീഡിയോ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോയാണ്‌ പങ്കു വച്ചതെങ്കിലും രസകരമായ കമന്റുകളാണ്‌ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

വള്ളത്തോൾ
നാലപ്പാടൻ
ബാലാമണിയമ്മ
കുട്ടികൃഷ്‌ണമാരാർ
ചങ്ങമ്പുഴ എന്നിവരുടെ വേഷമിട്ടവരാണ്‌ ചിത്രത്തിലുള്ളതെന്ന് മിക്കവരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. എന്തായാലും മൊബൈൽ ഫോണും സെൽഫിയും ഇല്ലാതിരുന്ന കാലത്ത്‌ ഈ സാഹിത്യ വിസ്മയങ്ങളെ ഇതുപോലെ ഒരുമിച്ച്‌ കാണാൻ സാധിക്കാതിരുന്നതിന്റെ വിഷമം ഇതോടെ മാറിയെന്നാണ്‌ പലരും കമന്റ്‌ ചെയ്തിരിക്കുന്നത്‌.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL