11:08am 08 July 2024
NEWS
ദളിത് വിദ്യാര്‍ത്ഥിനിയുടെ തല മുടി മുറിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
29/10/2023  09:39 AM IST
web desk
ദളിത് വിദ്യാര്‍ത്ഥിനിയുടെ തല മുടി മുറിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
HIGHLIGHTS

ചിറ്റാരിക്കല്‍ എസ്എച്ച്ഒ, കാസര്‍കോട് ഡിഡി എന്നിവരോട് റിപ്പോര്‍ട്ട് തേടി.

കാസര്‍കോട്: 5ാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനിയുടെ തല മുടി സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് മുറിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ചിറ്റാരിക്കല്‍ എസ്എച്ച്ഒ, കാസര്‍കോട് ഡിഡി എന്നിവരോട് റിപ്പോര്‍ട്ട് തേടി.

ഒക്ടോബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാസര്‍കോട് ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

പട്ടികജാതി / പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ /ജെ ജെ ആക്ട് പ്രകാരമാണ് പ്രധാന അധ്യാപികക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod