09:30am 03 July 2024
NEWS
ഇന്റര്‍പോളില്‍ തങ്ങളുടെ പങ്കാളിത്തം ചൈന തടസ്സപ്പെടുത്തുന്നുവെന്ന് തായ്‌വാൻ
19/10/2022  09:25 PM IST
nila
ഇന്റര്‍പോളില്‍ തങ്ങളുടെ പങ്കാളിത്തം ചൈന തടസ്സപ്പെടുത്തുന്നുവെന്ന് തായ്‌വാൻ
HIGHLIGHTS

തായ്വാന്‍ പരമാധികാര സ്വതന്ത്ര രാജ്യമാണെന്നും, അന്താരാഷ്ട്ര രംഗത്ത് തായ്വാനെ പ്രതിനിധീകരിക്കാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്റർപോളിൽ തങ്ങളുടെ പങ്കാളിത്തം ചൈന തടസ്സപ്പെടുത്തുന്നുവെന്ന് തായ്വാൻ. കഴിഞ്ഞ 28 വർഷമായി തായ്വാൻ ചൈനയുടെ ഭാഗമായി കണക്കാക്കപ്പെടുന്നതിനാൽ പങ്കാളിത്തം അനുവദിക്കാനാവില്ലെന്ന് ഇന്റർപോൾ പറഞ്ഞതിന് പിന്നാലെയാണ് തായ് വാൻ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തിയത്. ചൈനയുടെ ഭാ​ഗമായാണ് ഇന്റർപോൾ തായ്വാനെ കാണുന്നതെന്ന് ഇന്റർപോൾ ജനറൽ അസംബ്ലിക്കിടെ നടത്തിയ പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജർഗൻ സ്റ്റോക്ക് വ്യക്തമാക്കിയിരുന്നു. 

ഇതോടെയാണ് സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി തായ്വാൻ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തിയത്. 'ഇന്റർപോളിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള തായ്വാന്റെ യഥാർത്ഥ ആവശ്യങ്ങളും പ്രായോഗിക ആവശ്യങ്ങളും അവഗണിക്കുന്ന ഇന്റർപോളിന്റെ രാഷ്ട്രീയ പരിഗണനകളിൽ വിദേശകാര്യ മന്ത്രാലയം അഗാധമായ ഖേദവും അതൃപ്തിയും പ്രകടിപ്പിക്കുന്നു.' മന്ത്രാലയം പറഞ്ഞു. തായ്വാൻ പരമാധികാര സ്വതന്ത്ര രാജ്യമാണെന്നും, അന്താരാഷ്ട്ര രംഗത്ത് തായ്വാനെ പ്രതിനിധീകരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD