01:37pm 08 July 2024
NEWS
അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ഭീഷണിയായി ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്ന് നിക്കി ഹാലെ

23/09/2023  10:33 AM IST
nila
അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ഭീഷണിയായി ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്ന് നിക്കി ഹാലെ
HIGHLIGHTS

ചൈനീസ് സൈന്യം ഇപ്പോള്‍ത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്. 

വാഷിങ്ടൻ: അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ഭീഷണിയായി ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്ന് നിക്കി ഹാലെ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ വംശജയായ നിക്കി ഹാലെ. കഴിഞ്ഞ അരനൂറ്റാണ്ടായി വിവിധ മേഖലകളിൽ അമേരിക്കയെ തറപറ്റിക്കാനാണ്  ചൈന ശ്രമിക്കുന്നതെന്നും നിക്കി പറഞ്ഞു.

 ‘ചൈനീസ് സൈന്യം ഇപ്പോൾത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്. ചൈനയ്ക്കു മുന്നിൽ അമേരിക്കയുടെ നിലനിൽപിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിർമാണപ്രവർത്തനങ്ങൾ ചൈന കൈക്കലാക്കി കഴിഞ്ഞു. നമ്മുടെ വാണിജ്യരഹസ്യങ്ങൾ അവർ സ്വന്തമാക്കി. മരുന്നു മുതൽ അത്യാധുനിക സാങ്കേതിക വിദ്യ വരെയുള്ള നിർണായഏ വ്യവസായങ്ങളുടെ നിയന്ത്രണവും അവർ സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യം എന്ന നിലയിൽനിന്ന് റെക്കോർഡ് സമയത്തിനുള്ളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന മാറിയത്. ഒന്നാമതെത്താനുള്ള എല്ലാ നീക്കങ്ങളും അവർ നടത്തുന്നുണ്ട്. അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്തി, ഏഷ്യൻ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നത്. ഇപ്പോൾത്തന്നെ പല മേഖലകളിലും ചൈനീസ് സൈന്യം യുഎസ് സൈന്യത്തിനു തുല്യമായി കഴിഞ്ഞു. ചില രംഗങ്ങളിൽ യുഎസ് സൈന്യത്തേക്കാൾ മുന്നിലാണ്. അമേരിക്കൻ മണ്ണിലേക്ക് ചാരബലൂണുകൾ അയയ്ക്കാനും ക്യൂബൻ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും പാകത്തിൽ ചൈനീസ് നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. ഒരുകാരണവശാലും പിഴവു വരുത്തരുത്. ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. വിജയിക്കാൻ തീരുമാനിച്ചാണ് ചൈനീസ് നേതാക്കൾ.’ - നിക്കി ഹാലെ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD