02:25pm 05 July 2024
NEWS
ചൈനയിലെ കൊവിഡ് കണക്കുകൾ ഇനി പുറംലോകം അറിയില്ല

25/12/2022  09:40 AM IST
nila
ചൈനയിലെ കൊവിഡ് കണക്കുകൾ ഇനി പുറംലോകം അറിയില്ല
HIGHLIGHTS

കഴിഞ്ഞ മൂന്ന് വർഷമായി  ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു.

ബീജിം​ഗ്: പ്രതിദിന കൊവിഡ് കണക്കുകൾ ഇനിമുതൽ പുറത്തുവിടില്ലെന്ന് വ്യക്തമാക്കി ചൈന. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നിലപാട്. അതേസമയം, ഇത്തരം ഒരു തീരുമാനത്തിന് കാരണമെന്തെന്ന് ഭരണകൂടം ഇനിയും വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ മൂന്ന് വർഷമായി  ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഞായറാഴ്ച മുതൽ അത്തരം ഡാറ്റ ഇനി പരസ്യപ്പെടുത്തില്ലെന്ന ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നത്.

 പ്രസക്തമായ കൊവിഡ് വിവരങ്ങൾ റഫറൻസിനും ഗവേഷണത്തിനുമായി ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിക്കുമെന്ന് NHC പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വിവരങ്ങൾ എപ്പോഴൊക്കെ CDC അപ്‌ഡേറ്റ് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD