01:25pm 08 July 2024
NEWS
മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
27/10/2023  09:31 AM IST
nila
മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
HIGHLIGHTS

പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ  കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായാണ് ലി കെചിയാങിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 

ബീജിം​ഗ്: മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 68കാരനായ ലി കെചിയാങിന്റെ അന്ത്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു ലി കെചിയാങ്.  2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലി കെചിയാങ് ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. 

പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ  കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായാണ് ലി കെചിയാങിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാമനായിരുന്നു. നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും നേടിയ ലി കെചിയാങിന്റെ കാലത്താണ് ചൈന സാമ്പത്തിക രം​ഗത്ത് നിർണായക ശക്തിയായത്.

ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD