12:59pm 08 July 2024
NEWS
ലോകത്തെ വിസ്മയിപ്പിക്കാൻ ചൈനയിൽ പ്രത്യേക ബുള്ളറ്റ് ട്രെയിന്‍ ഒരുങ്ങുന്നു

23/07/2023  09:04 AM IST
nila
ലോകത്തെ വിസ്മയിപ്പിക്കാൻ ചൈനയിൽ  പ്രത്യേക ബുള്ളറ്റ് ട്രെയിന്‍ ഒരുങ്ങുന്നു
HIGHLIGHTS

ഏഷ്യന്‍ ഗെയിംസിന്റെ തീമിലാണ് ട്രെയിന്‍ ഒരുങ്ങുന്നത്. 

ഏഷ്യൻ ഗെയിംസിനെത്തുന്ന താരങ്ങൾക്കും കാണികൾക്കും സഞ്ചരിക്കാൻ ചൈന ഒരുക്കുന്നത് പ്രത്യേക ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുന്ന പ്രത്യേക ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റൺ വിവിധ ഘട്ടങ്ങളിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. 578 പേർക്ക് യാത്രചെയ്യാവുന്ന എട്ട് ബോഗികളുള്ള ബുള്ളറ്റ് ട്രെയിൻ ഏഷ്യൻ ​ഗെയിംസിന്റെ പ്രധാനവേദിയായ ഹാങ്ചൗവിനും മത്സരവേദികളുള്ള വെങ്ചൗ, ജിൻഹ്വ, ഷാവോസിങ്, ഹുചൗ തുടങ്ങിയ നഗരങ്ങൾക്കുമിടയിലാണ് സർവീസ് നടത്തുക.

‌ട്രെയിനിനുള്ളിൽ 5ജി വൈഫൈ സേവനങ്ങൾ ലഭ്യമാകും. യാത്രക്കാർക്കായി വയർലെസ് സ്‌ക്രീൻ പ്രൊജക്ഷനും മറ്റു വിനോദോപാധികളുമുണ്ടാവും. ഭിന്നശേഷി സൗഹൃദമാണ് എന്നതാണ് ഈ ബുള്ളറ്റ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. വീൽച്ചെയറിൽ ആയാസരഹിതമായി കയറാൻപറ്റുന്ന കോച്ചുകളിൽ ബ്രെയിൽ ലിപിയിലും അറിയിപ്പുകൾ ലഭ്യമായിരിക്കും. ടണലുകളിലൂടെ യാത്രചെയ്യുമ്പോൾ അന്തരീക്ഷ ഊഷ്മാവും വായുമർദവും സ്വമേധയാ ക്രമീകരിക്കാനുള്ള സംവിധാനവും ട്രെയിനിലുണ്ട്.

ഏഷ്യൻ ഗെയിംസിന്റെ തീമിലാണ് ട്രെയിൻ ഒരുങ്ങുന്നത്. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക നിറമായ പർപ്പിളിൽ അലങ്കരിച്ച ട്രെയിനിൽ ഗെയിംസിന്റെ ചിഹ്നങ്ങളും ഭാഗ്യമുദ്രയും വിവിധ കായികയിനങ്ങളുടെ ചിത്രങ്ങളുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD