08:49am 08 July 2024
NEWS
എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
06/12/2023  02:49 PM IST
web desk
എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
HIGHLIGHTS

ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്. 

ഗവർണർക്കെതിരെ ഇന്ന് എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തുകയും എസ്എഫ്ഐ സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനു ശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക  പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്ഐ.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA